

മുത്തശ്ശി വേഷങ്ങളും ഹാസ്യത്തില്‍ ചാലിച്ച അഭിനയശൈലിയും; മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം; നടിയും സംഗീതജ്ഞയുമായ ആര്.സുബ്ബലക്ഷ്മിക്ക് വിട; അന്ത്യം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ച്; സംസ്കാരം ഇന്ന്
തിരുവനന്തപുരം: നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി അന്തരിച്ചു.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന്.
നടി താരകല്യാണിന്റെ അമ്മയാണ്. അമ്മ വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കിയത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കല്യാണ രാമനിലെ മുത്തശ്ശിയുടെ വേഷമാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റുന്നത്. നന്ദനം പോലുള്ള സിനിമകളിലൂടെ പിന്നേയും ഒരുപാട് തവണ പ്രേക്ഷകരെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മിയമ്മയ്ക്ക് സാധിച്ചിട്ടുണ്ട്.
സുബ്ബലക്ഷ്മിയുടെ മകള്‍ താരകല്യാണ്‍ അറിയപ്പെടുന്ന അഭിനേത്രിയും നര്‍ത്തകയുമാണ്. ആ പാതയിലൂടെ തന്നെ താരയുടെ മകള്‍ സൗഭാഗ്യയും അഭിനേത്രിയും നര്ത്തകയുമൊക്കെയായി മാറുകയായിരുന്നു.
ആരാധകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് താരകല്യാണിന്റേത്. സൗഭാഗ്യയും ഭര്‍ത്താവ് അര്ജുനുമൊക്കെ സോഷ്യല്‍ മീഡിയയിലേയും മിനി സ്ക്രീനിലേയും താരങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]