
മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും. നേരത്തെ, രോഹിത് ശര്‍മ ടീമില്‍ തിരിച്ചെമെന്നും ടീമിനെ നയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ടീമില്‍ പോലും ഉള്‍പ്പെട്ടിട്ടില്ല. വിരാട് കോലിയും ടീമിലില്ല. മലയാളി താരം സഞ്ജു സാംസണേയും ടി20 ടീമില്‍ നിന്ന് തഴഞ്ഞു. എന്നാല്‍ ഏകദിന ടീമില്‍ താരം ഇടം കണ്ടെത്തി. ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പരയില്‍ കളിക്കുന്ന യുവതാരങ്ങളെല്ലാം ടീമില്‍ ഇടം കണ്ടെത്തി. റുതുരാജ് ഗെയ്കവാദിന് മൂന്ന് ടീമിലും ഇടംപിടിച്ചു.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.
അതേസമയം, ടെസ്റ്റ് ടീമിലേക്ക് രോഹിത്തം കോലിയും തിരിച്ചെത്തി. രോഹിത് ടീമിനെ നയിക്കും. സീനിയര്‍ ടെസ്റ്റ് താരങ്ങളായ അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും ടീമില്‍ നിന്ന് പുറത്തായി. ശ്രേയസ് അയ്യരെ ടീമിലേക്ക് തിരിച്ചുവിളിച്ചു. കെ എല്‍ രാഹുല്‍ ടെസ്റ്റിലും വിക്കറ്റ് കീപ്പറാവും. ഇഷാന് കിഷനാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍.
ടെസ്റ്റ് ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്കവാദ്, ഇഷാന് കിഷന്, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍മാര്‍), ആര് അശ്വിന്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ.
ഏകദിന ടീമില്‍ ഇഷാന്, സൂര്യകുമാര്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. കെ എല്‍ രാഹുല്‍ ടീമിനെ നിയക്കും. സഞ്ജുവിനൊപ്പം യൂസ്വേന്ദ്ര ചാഹലും ടീമിലെത്തി. റിങ്കുവിന് ഏകദിന ടീമിലേക്കും വിളിയെത്തി.
ഏകദിന ടീം: റുതുരാജ് ഗെയ്കവാദ്, സായ് സുദര്ശന്, തിലക് വര്‍മ, രജത് പടീധാര്‍, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍, ആവേഷ് ഖാന്, അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]