
വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രം സാം ബഹദുര്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സാം ബഹദുര്‍ എന്ന പുതിയ സിനിമയുടെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്ക്കായിരുന്നു പ്രദര്‍ശനം. അഭിഷേക് ബച്ചൻ അടക്കമുള്ള താരങ്ങള്‍ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്.
സാമൂഹ്യ മാധ്യമത്തിലാണ് അഭിഷേക് ബച്ചൻ ചിത്രം കണ്ടതിന്റെ വിശേഷം പങ്കുവെച്ചത്. ഇന്നലെ സാം ബഹദുര്‍ കണ്ടു. സാം മനേക്ഷാ ചെയ്തതെല്ലാം മഹത്തരമാണ്. അത് മേഘ്ന ഗുല്‍സാര്‍ സിനിമയില്‍ പറഞ്ഞതും മനോഹരമായിരിക്കുന്നു. ഇന്ത്യയുടെ ഇതിഹാസ നായകന്റെ കഥ പറയുന്നത് വലിയ ഉത്തരവാദിത്തമാണ്. അവര്‍ മനോഹരമായി ചെയ്തിരിക്കുന്നു. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിമാനിക്കാം.
വിക്കി എന്താണ് ഞാൻ പറയേണ്ടത്. പുതിയ ലക്ഷ്യം സ്ഥാപിക്കുന്നത് തുടരുക. എന്നിട്ട് അനായാസേന മറികടക്കുക. എല്ലാം മനോഹരമായി ചെയ്തിരുന്നുവെന്നാണ് തനിക്ക് പറയാനാകുക എന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കുന്നു.
സാന്യ മല്‍ഹോത്ര നായികയായും എത്തുന്ന ചിത്രത്തില്‍ ഫാത്തിമ സന ഷെയ്ക്ക്, ജസ്കരൻ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹൻ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിൻസണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്ടൻ, ടഷി, നീരജ്, വികാസ് ഹൃത്, അലക്സാണ്ടര്‍ ബോബ്കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും മേഘ്ന ഗുല്‍സാറിന്റെ സംവിധാനത്തില്‍ വേഷമിടുന്നു. റോണി സ്ക്ര്യൂവാല നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസര്‍ അങ്കിത്, ബന്റൂ ഖന്ന, വിക്കി മഖു, അമിത് മേഹ്ത, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ പഷണ്‍ ജാല്, പോസ്റ്റര്‍ പ്രൊഡ്യൂസര്‍ സഹൂര്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ പ്രഫുല്‍ ശര്‍മ, രവി തിവാരി എന്നിവരാണ്. ജയ് ഐ പട്ടേലിന്റെ ഛായാഗ്രാഹണത്തിലുള്ള ചിത്രത്തിൻ സാം മനേക്ഷായിട്ടാണ് വിക്കി കൗശല്‍ വേഷമിടുന്നത്. ഇന്ത്യൻ കരസേനയുടെ ഫീൽഡ് മാർഷലായ ആദ്യത്തെ വ്യക്തിയായി സാം മനേക്ഷായുടെ ധീരമായ ജീവിതം പറയുന്ന വിക്കി കൗശലിന്റെ സാം ബഹദുറിന്റെ സംഗീതം ശങ്കര്‍ മഹാദേവനു ലോയ്യും ഇഷാനുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]