
വീട്ടിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്കൊപ്പമുള്ള അല്ലു അർജുന്റെ ഹൃദയഹാരിയായ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ വിഡിയോ നിമിഷ നേരം കൊണ്ട് വൈറലായി മാറി. വീട്ടുജോലിക്കാരിയായ പെൺകുട്ടിക്കൊപ്പം വിഡിയോ പങ്കുവച്ച അല്ലു അർജുനെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്.(Allu Arjun Selfie Video for Fan girl Ashwini Viral)
തന്റെ ഇൻസ്റ്റഗ്രാം ചാനലിനു ഫോളോവേഴ്സും ലൈക്കും കിട്ടണമെന്ന പെൺകുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് അല്ലു അർജുൻ പെൺകുട്ടിയുമായുള്ള വിഡിയോ റെക്കോർഡ് ചെയ്തു നൽകിയത്. അല്ലുവിന്റെ മകളെ നോക്കുന്ന അശ്വിനി എന്ന പെൺകുട്ടിയാണ് വിഡിയോയിൽ താരത്തിനൊപ്പമുള്ളത്. വിഡിയോ പങ്കുവച്ചപ്പോൾ പതിമൂവായിരം പേരുണ്ടായിരുന്ന അശ്വിനിയുടെ പേജ് ഇപ്പോൾ ഫോളോ ചെയ്യുന്നത് ഇരുപതിനായിരത്തോളം ആളുകളാണ്.
ഈ വിഡിയോ റെക്കോർഡ് ചെയ്തു ഇട്ടാൽ നിനക്ക് കൂടുതൽ ഫോളോവേഴ്സ് കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന് അല്ലു അർജുൻ വിഡിയോയിൽ പറയുന്നു. ഇപ്പോൾ നിനക്ക് എത്ര ഫോളോവേഴ്സ് ഉണ്ടെന്ന ചോദ്യത്തിന് പതിമൂവായിരം എന്നാണു പെൺകുട്ടി ഉത്തരം നൽകുന്നത്. എത്ര ഫോളോവേഴ്സ് വേണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ മുപ്പതിനായിരം വേണം എന്ന് പെൺകുട്ടി പറയുന്നു.
ഈ വിഡിയോ പങ്കുവച്ചാൽ മുപ്പതിനായിരം ഫോളോവേഴ്സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്നും അല്ലു അർജുൻ പെൺകുട്ടിയോട് ചോദിക്കുന്നുണ്ട്. ഉറപ്പായും കിട്ടും എന്ന് പെൺകുട്ടി പറഞ്ഞു. ഓക്കേ നമുക്ക് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം എന്ന് അല്ലു അർജുൻ പറയുന്നു.
Story Highlights: Allu Arjun Selfie Video for Fan girl Ashwini Viral
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]