തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രൻ തുടരും. ആരോഗ്യപരമായ കാരണങ്ങളാൽ മൂന്ന് മാസത്തേക്ക് സെക്രട്ടറി സ്ഥാനത്ത് അവധി നൽകണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിൽ ഇന്ന് ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗം തീരുമാനമെടുത്തില്ല. ദേശീയ നേതൃത്വം അവധി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു.
സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല തത്കാലത്തേക്ക് അസിസ്റ്റന്റ് സെക്രട്ടറിമാർ വഹിക്കുമെന്നാണ് പാർട്ടി നിർവാഹക സമിതി യോഗം അന്തിമമായി തീരുമാനിച്ചത്. രണ്ട് മാസത്തിനു ശേഷം കാനം രാജേന്ദ്രൻ പാർട്ടിയിൽ വീണ്ടും സജീവമാകും. സംസ്ഥാന നേതൃത്വം കൂട്ടായി ചുമതല വഹിക്കാനും നിർവാഹക സമിതി യോഗത്തിൽ തീരുമാനമായി.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]