
പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുടെ പിറന്നാള്‍ ആഘോഷം കളറാക്കാൻ കഞ്ചാവ്-എംഡിഎംഎ കേസ് പ്രതികളും. പത്തനംതിട്ട പറക്കോട് കഴിഞ്ഞ ദിവസം രാത്രി സംഘടിപ്പിച്ച ആഘോഷത്തിൽ സിപിഎം-എസ്എഫ്ഐ പ്രവര്‍ത്തകരും പങ്കെടുത്തു.
ഇന്നലെയായിരുന്നു ഡിവൈഎഫ്ഐ പറക്കോട് മേഖല സെക്രട്ടറി, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന റിയാസ് റഫീഖിന്റെ പിറന്നാള്‍. പറക്കോട് ടൗണില്‍ കിടിലൻ ആഘോഷമാണ് നടന്നത്. എംഡിഎംഎ കേസില്‍ മുന്‍പ് പിടിയിലായ രാഹുല്‍ ആര് നായര്‍, കഞ്ചാവുമായി തിരുനെല്‍വേലില്‍ പിടിയിലായ അജ്മല്‍ എന്നിവരാണ് ആഘോഷത്തിന് മുന്‍ നിരയിലുണ്ടായിരുന്ന പ്രമുഖര്‍.
തെക്കൻ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ കേസിലെ പ്രതിയാണ് രാഹുൽ. 100 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതിയാണ് അജ്മൽ.
തിരുനെല്‍വേലി ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം, അജ്മല്‍ പങ്കെടുത്ത പ്രധാന പരിപാടിയും ഇതായിരുന്നു. പറക്കോട് മേഖലയിലെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ആഘോഷത്തിൽ പങ്കെടുത്തു. അതേസമയം, ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആരൊക്കെയോ ചിലർ ആഘോഷത്തില്‍ വന്നു ചേർന്നതാണെന്ന് നേതാക്കൾ വിശദീകരിക്കുന്നു. ഏതായാലും പൊലീസ് രഹസ്യ അന്വേഷണ വിഭാഗം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]