
മുൻകാമുകനോട് പകരം വീട്ടാൻ വേണ്ടി കാമുകി വിഷം ചേർത്ത് നൽകിയ സൂപ്പ് കുടിച്ച് ജീവൻ നഷ്ടപ്പെട്ടത് അഞ്ച് പേർക്ക്. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് ദാരുണമായ സംഭവം നടന്നത്. നാട്ടുകാർക്ക് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല എന്നാണ് ഇവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഈ അഞ്ച് പേരെയും കാണാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ചപ്പോഴാണ് ഒരു വീട്ടിലെ മുറിയിൽ അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. തൻ്റെ മുൻ പങ്കാളിയോട് പക തോന്നിയ പെൺകുട്ടി പെപ്പർ സൂപ്പിൽ വിഷം കലർത്തുകയായിരുന്നത്രെ. തന്റെ മുൻ കാമുകനോട് പക വീട്ടുക എന്നത് മാത്രമായിരുന്നു പെൺകുട്ടിയുടെ ലക്ഷ്യം. എന്നാൽ, യുവാവിന്റെയും മറ്റ് നാലുപേരുടെയും മരണത്തിന് കൂടി ഇത് കാരണമായിത്തീരുകയായിരുന്നു.
മരിച്ചവരിൽ രണ്ടുപേർ സഹോദരന്മാരും ബാക്കി മൂന്ന് പേർ അവരുടെ സുഹൃത്തുക്കളുമാണ്. പെൺകുട്ടിയുടെ മുൻകാമുകൻ സൂപ്പിൽ വിഷം ചേർത്തത് അറിയാതെ അത് കുടിക്കുകയും കൂടെയുണ്ടായിരുന്ന നാലുപേർക്ക് കൂടി കൊടുക്കുകയും ആയിരുന്നുവെന്നാണ് കരുതുന്നത്.
സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. എഡോ സ്റ്റേറ്റ് പോലീസ് കമാൻഡ് വക്താവ് മോസസ് യാമു പറഞ്ഞത്, എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് മനസ്സിലായെങ്കിലും, മരണത്തിൻ്റെ കൃത്യമായ കാരണം ഇപ്പോഴും കണ്ടെത്തേണ്ടതായിട്ടുണ്ട് എന്നാണ്.
നാണിക്കണം നമ്മൾ; ജോലിക്കെടുക്കാത്ത യുവാക്കൾ രാത്രിയിലയക്കുന്ന മെസ്സേജുകൾ, സ്ക്രീൻഷോട്ടുമായി എച്ച് ആർ ആയ യുവതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]