
.news-body p a {width: auto;float: none;}
കൊച്ചി: മോഹൻലാൽ അടക്കമുള്ള അമ്മ ഭാരവാഹികളുടെ രാജി അംഗീകരിക്കില്ലെന്നും പുച്ഛത്തോടെ എഴുതി തള്ളുന്നുവെന്നും കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. അമ്മ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തിലും കുടുംബസംഗമത്തിലും പങ്കെടുക്കാനാണ് സുരേഷ് ഗോപി എത്തിയത്.
വലിയൊരു മാൻഡേറ്റിലൂടെയാണ് അവരെ തിരഞ്ഞെടുത്തത്. ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് മര്യാദയ്ക്ക് കസേരകളിൽ വന്നിരിക്കണം. ഇല്ലെങ്കിൽ അമ്മയുടെ അംഗങ്ങൾ സ്വമേധയാ ജനറൽ ബോഡി വിളിച്ചു കൂട്ടി അവരെ ശിക്ഷിക്കണം. തയ്യാറുണ്ടോ? എന്ന സുരേഷ് ഗോപിയുടെ ചോദ്യത്തിന് തയ്യാറാണ് എന്നാണ് അംഗങ്ങൾ മറുപടി നൽകിയത്.
ദിലീപ് പ്രശ്നം വന്നപ്പോൾ വിമത സ്വഭാവത്തോടെ നിൽക്കുന്ന എന്നോട് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോഴൊന്നും സംഘടനയെ ഞാൻ തള്ളി പറഞ്ഞിട്ടില്ല. ലോകത്തെവിടെയെങ്കിലുമുണ്ടോ 5000 രൂപ കൈ നീട്ടമായി നൽകുന്ന ഒരു സംഘടന. ദുഷ്ടലാക്ക് വാരിയെറിയാൻ ഒരു സംഘം ശ്രമിച്ചു. അതിൽ പൂർണമായി അസത്യമാണുള്ളതെന്ന് പറയുന്നില്ല. സത്യകൃത്യങ്ങൾ ഉണ്ടാകാം, പക്ഷേ അമ്മ സംഘടന ശക്തമായി നിലനിൽക്കണം. രണ്ട് മാസം മുമ്പ് നടന്ന കൂട്ടരാജി ഞാൻ അംഗീകരിക്കില്ല. പുച്ഛത്തോടെ എഴുതി തള്ളുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംഘടനയുടെ ബലം എന്താണെന്നും, നന്മ എന്താണെന്നും ദുഷ്ടലാക്കുമായി നടക്കുന്ന വർഗത്തിന് അറിയില്ല. അവർക്ക് അറിയുകയും വേണ്ട. ഫെഫ്കയ്ക്കോ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ, ചേംബറിനോ നാളെ രണ്ടായിരം രൂപയെങ്കിലും പെൻഷൻ കൊടുക്കണമെങ്കിൽ അമ്മയിലെ അംഗങ്ങൾ വേണം. നമ്മുടെ കൂട്ടായ്മ വേണം. കള്ളനാണയങ്ങളെ കണ്ടെത്തണം. ദൈവമുണ്ടെങ്കിൽ അവർക്ക് നാളെ ഈ സംഘടനയെ ആവശ്യമായി വരും. ഈ കേരളപ്പിറവി അമ്മ സംഘടനയുടെ പുനപിറവി കൂടി ആകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് സുരേഷ് ഗോപി വാക്കുകൾ അവസാനിപ്പിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഒന്നടങ്കം രാജിവെച്ചതോടെ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവിൽ സംഘടനയുടെ താൽക്കാലിക ചുമതല നിർവഹിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ധീഖിനെതിരെ ലൈംഗീക ആരോപണം ഉയരുകയും സിദ്ധീഖ് രാജി വെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള ഭാരവാഹികൾ രാജിവെച്ചത്.