
ഷൊർണ്ണൂർ: ചെറുതുരുത്തിയിൽ വികസന മുരടിപ്പിനെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഷാദ് തലശ്ശേരിയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി. മർദ്ദനത്തിൽ നിഷാദ് തലശ്ശേരിക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ചെറുതുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് സംഘർഷവസ്ഥ നിലനിൽക്കുകയാണ്. പൊലീസിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, പൊലീസിനു മുന്നിൽ വച്ചായിരുന്നു മർദ്ദനമെന്ന് നിഷാദ് പറഞ്ഞു. പരിക്കേറ്റ നിഷാദിനെ ആംബുലൻസിൽ കൊണ്ടുപോയി. അതിനിടെ, സ്ഥലത്ത് എത്തിയ പൊലീസിന് നേരെയും റോഡ് ഉപരോധിച്ചും കോൺഗ്രസ് പ്രതിഷേധിക്കുകയാണ്.
ലക്ഷ്യം മലപ്പുറവും കോഴിക്കോടും, കൈവശമുണ്ടായിരുന്നത് ലക്ഷങ്ങള്‍ വിലവരുന്ന ‘ചരക്ക്’; പിടിയിലായത് 3 യുവാക്കള്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]