
ലഖ്നൗ: പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനുമായ ഡോ. ബിബേക് ദെബ്രോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നുവെന്നും ദുഃഖം താങ്ങാനുള്ള ശക്തി കുടുംബത്തിനുണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു യോഗിയുടെ അനുശോചനം.
ഡെബ്രോയ് ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചെന്നും അദ്ദേഹത്തിൻ്റെ മാർഗനിർദേശപ്രകാരം നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും അദ്ദേഹത്തിൻ്റെ വേർപാട് സാമ്പത്തിക സമൂഹത്തെ മാത്രമല്ല, മുഴുവൻ രാജ്യത്തിനും അറിവും അർപ്പണബോധവുമുള്ള സാമ്പത്തിക വിദഗ്ധനെ നഷ്ടപ്പെടുത്തിയെന്നും യോഗി ആദിത്യനാഥ് കുറിച്ചു.
കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ദില്ലി എയിംസിൽ വെച്ചായിരുന്നു ഡോ. ഡെബ്രോയ് അന്തരിച്ചത്. പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൻ്റെ (ജിഐപിഇ) ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]