
തിരുവനന്തപുരം: ഇന്ത്യയിലുടനീളം എഫ്സിഐ ഉടമസ്ഥതയിലുള്ള 561 ഡിപ്പോകളിലും സിസിടിവി ക്യാമറകളുടെ സപ്ലൈ, ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ്, കമ്മീഷനിംഗ് & ഓപ്പറേഷൻസ് എന്നീ പ്രവർത്തനങ്ങൾക്കായുള്ള കരാർ കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ സ്വന്തമാക്കി. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള 168 കോടി രൂപയുടെ ഓർഡറാണ് കെൽട്രോൺ കരസ്ഥമാക്കിയത്. വ്യവസായ മന്ത്രി പി. രാജീവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ റെയിൽടെൽ കോർപ്പറേഷൻ, ടെലികമ്മ്യൂണിക്കേഷൻ ഇന്ത്യ ലിമിറ്റഡ് ഉൾപ്പെടെയുള്ള 5 സ്ഥാപനങ്ങൾക്കൊപ്പം മത്സരാധിഷ്ഠിത ടെൻഡറിൽ പങ്കെടുത്താണ് കെൽട്രോൺ ഓർഡർ നേടിയെടുത്തത്.
ഏകദേശം 23000 ക്യാമറ സിസ്റ്റം, എൻവയോൺമെന്റൽ സെൻസറുകൾ, വീഡിയോ അനലിറ്റിക്സ് സോഫ്റ്റ്വെയർ, ഡിപ്പോ ലെവലിലുള്ള വ്യൂവിംഗ് സ്റ്റേഷനുകൾ, ഇൻറ്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ & നെറ്റ്വർക്ക് ഓപ്പറേഷൻ സെന്റർ എന്നിവയുടെ ഇൻസ്റ്റലേഷൻ ഉൾപ്പെടുന്ന പദ്ധതിയാണിത്. കെൽട്രോൺ ആയിരിക്കും മാസ്റ്റർ സിസ്റ്റം ഇന്റഗ്രേറ്റർ. 9 മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും. ഈ രംഗത്ത് കൂടുതൽ കരാറുകൾ നേടിയെടുക്കാൻ കെൽട്രോണിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഓർഡർ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
Asianet News Live
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]