
എറണാകുളം: ലോട്ടറി അടിച്ച തുക കൈപറ്റി ഒരാഴ്ച പിന്നിടുന്നത് മുൻപ് ഭാഗ്യശാലിയ്ക്ക് ദാരുണാന്ത്യം. കടയിരുപ്പ് ഏഴിപ്രം മനയത്ത് വീട്ടിൽ യാക്കോബ് ആണ് അപകടത്തില്‍ മരിച്ചത്. എഴുപത്തി അഞ്ച് വയസായിരുന്നു. മൂന്ന് മാസം മുന്‍പ് ആയിരുന്നു ഇദ്ദേഹത്തിന് സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്. മൂന്നാഴ്ച മുന്‍പ് തുക യാക്കോബ് കൈപറ്റുകയും ചെയ്തിരുന്നു. ഇതിനിടെ ആയിരുന്നു കുടുംബത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തി അപകടമുണ്ടായത്.
കോലഞ്ചേരിക്ക് സമീപം മൂശാരിപ്പടിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. മൂശാരിപ്പടിയില്‍ നിന്നും വരികയായിരുന്ന യാക്കോബ് കടയിലേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇരുപത്തി ഒന്‍പതാം തീയതി മരണത്തിന് കീഴടങ്ങുകയായിരുന്നു. കാര്‍ ഷോറൂം ജീവനക്കാരനായിരുന്നു യാക്കോബ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]