
അബുദാബി: പ്രവാസികൾക്ക് ആശ്വാസമായി പൊതുമാപ്പ് കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അധികൃതർ ഇക്കാര്യം അറിയിച്ചു. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി ഒക്ടോബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് രണ്ട് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചത്.
പുതിയ സമയപരിധി ഡിസംബർ 31-ന് അവസാനിക്കും. ഇതിനകം ആയിരക്കണക്കിന് അനധികൃത താമസക്കാരാണ് തങ്ങളുടെ താമസം നിയമവിധേയമാക്കുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തത്. ഒട്ടേറെ പേരുടെ പിഴകളും ഒഴിവാക്കി. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി. യുഎഇയുടെ 53-ാമത് ദേശീയദിനത്തോട് അനുബന്ധിച്ചാണ് പൊതുമാപ്പ് നീട്ടാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനുമുള്ള അവസരമാണ് പൊതുമാപ്പ് കാലയളവ്.
Read Also – പെട്രോള്‍ വില ഉയർന്നു, പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് യുഎഇ; ഇന്ന് മുതൽ പ്രാബല്യത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]