
കൊച്ചി: ഇന്നലെ അന്തരിച്ച, യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് വിട ചൊല്ലാന്‍ വിശ്വാസി സമൂഹം. ഭൗതിക ശരീരം കോതമംഗലം ചെറിയപളളിയിൽ പൊതുദര്‍ശനം നടത്തി. ഉച്ചയ്ക്ക് 12 മണിവരെയുള്ള പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി കോതമംഗലം വലിയ പളളിയിൽ എത്തിച്ചശേഷം, സഭാസ്ഥാനമായ പുത്തൻകുരിശിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച വൈകിട്ട് മൂന്നുമണിവരെ ഇവിടെ പൊതുദർശനം തുടരും. പാത്രിയർക്കാ സെന്ററിനോട് ചേർന്നുളള കത്തീഡ്രലിലാകും തുടർന്ന് സംസ്കാര ചടങ്ങുകൾ. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവ വിടപറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]