
പുതിയ സ്ഥലത്തേക്ക് ജോലി മാറ്റം കിട്ടുമ്പോള്‍, അല്ലെങ്കില്‍ താമസിച്ചിരുന്ന വീട് മാറേണ്ടിവരുമ്പോള്‍ കുടുംബാഗംങ്ങള്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം വീട്ടുപകരണങ്ങളടക്കം പുതിയ വീട്ടിലേക്ക് മാറ്റുക എന്നതാണ്. അതൊരു ഫ്ലാറ്റിലേക്കാണെങ്കിലോ, ഫ്ലാറ്റില്‍ നിന്നും മറ്റൊരിടത്തേക്ക് ആണെങ്കിലും പ്രശ്നം കൂടുതല്‍ രൂക്ഷമാകും. കാരണം ഫ്ലാറ്റിന്റെ ഉയരം കൂടുന്നതിന് അനുസരിച്ച് വീട്ടുപകരണങ്ങള്‍ ഇറക്കാനും കയറ്റാനും ഏറെ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരിക,. എന്നാല്‍, ഈയൊരു പ്രശ്നം പരിഹരിക്കാന്‍ സാങ്കേതിക വിദ്യയെ ഉപയോഗിച്ചിരിക്കുകയാണ് കൊറിയക്കാര്‍. ഈ കൊറിയന്‍ സാങ്കേതിക വിദ്യയെ കുറിച്ച് പറയുന്ന, ‘സബ്ടേൽ ക്രേറി കൊറിയ’ എന്ന ഇന്ത്യന്‍ വംശജന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോ വൈറലായി.
‘ചില കൊറിയന്‍ കാര്യങ്ങള്‍’ എന്ന് വീഡിയോയുടെ തുടക്കത്തില്‍ തന്നെ എഴുതിയിരിക്കുന്നു. ഒപ്പം ഇന്ത്യന്‍ വംശജനായ യുവാവ് കൊറിയയില്‍ ആളുകള്‍ താമസം മാറുമ്പോള്‍ ഫ്ലാറ്റുകളില്‍ നിന്ന് വീട്ടുപകരണങ്ങള്‍ ഏങ്ങനെയാണ് എളുപ്പത്തില്‍ താഴെ എത്തിക്കുന്നതെന്ന് വിശദീകരിക്കുന്നു. ഇരുപതും ഇരുപത്തിയഞ്ചും നിലയുള്ള ഫ്ലാറ്റുകളില്‍ നിന്നും ഭാരമേറിയെ വീട്ടുപകരണങ്ങള്‍ വളരെ എളുപ്പം താഴെയെത്തിക്കാനായി നീളമേറിയ ലാഡർ ട്രാക്കുകളോ എലിവേറ്റഡ് ലിഫ്റ്റുകളോ ഉപയോഗിക്കുന്നു. ഇത് മൂലം ലിഫ്റ്റുകളെയോ ഫ്ലാറ്റിലെ മറ്റ് താമസക്കാരെയോ ഒരു തരത്തിലും ശല്യം ചെയ്യാതെ തന്നെ വീട്ടുപകരണങ്ങളെല്ലാം താഴെയെത്തിക്കാന്‍ കഴിയുന്നു. വീഡിയോയില്‍ ഏതാണ്ട് ഇരുപതിന് മുകളില്‍ നിലയുള്ള ഒരു ഫ്ലാറ്റില്‍ നിന്നും നീളമേറിയ ലാഡർ ട്രാക്കുകള്‍ ഉപയോഗിച്ച് വീട്ടുപകരണങ്ങള്‍ താഴെ ഇറക്കുന്നത് കാണാം. ദക്ഷിണ കൊറിയൻ നഗരങ്ങളിൽ ഇത്തരത്തിലുള്ള വീട്ടുമാറ്റം ഒരു സാധാരണ സമ്പ്രദായമാണെന്നും വീഡിയോയില്‍ പറയുന്നു.
ഒന്നിന് പുറകെ ഒന്നായി റെയില്‍വേ ട്രാക്ക് മുറിച്ച് കടന്നത് അമ്പതോളം ആനകളുടെ വലിയാരു കൂട്ടം; വീഡിയോ വൈറല്‍
View this post on Instagram
വേദനയെന്ന് പറഞ്ഞിട്ടും അവധി നിഷേധിച്ചു, ഏഴ് മാസം പ്രായമായ കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന് ഒഡീഷാ സർക്കാർ ജിവനക്കാരി
രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലേറെ പേര് കണ്ട വീഡിയോ അരലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തത്. നിരവധി പേര് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. ‘ഈ രാജ്യം 2040 -ൽ ജീവിക്കുന്നു.’ എന്നായിരുന്നു ഒരു കുറിപ്പ്. “ഇന്ത്യ ഒഴികെ ലോകമെമ്പാടും ഇത് സംഭവിക്കുന്നു” എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന് അഭിപ്രായപ്പട്ടത്. ഈ സാങ്കേതികവിദ്യ ഇന്ത്യയിൽ വന്നാലും, ആരും ഇത് ഉപയോഗിക്കില്ലെന്ന് മറ്റൊരു കാഴ്ചക്കാരന് തീര്‍ച്ചപ്പെടുത്തി. അതേസമയം മറ്റ് ചില കാഴ്ചക്കാര്‍ ഇത് ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യയാണോ എന്ന് സംശയം പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ ഇന്ത്യയ്ക്ക് ഈ സാങ്കേതികത ആവശ്യമുണ്ടെന്നും വില എത്രയെന്നും അന്വേഷിച്ചു. അതേസമയം പരമാവധി ലിഫ്റ്റിംഗ് ഉയരം, ലിഫ്റ്റിംഗ് ശേഷി, ഹൈഡ്രോളിക് സിസ്റ്റങ്ങൾ, റിമോട്ട് നിയന്ത്രിത പ്ലാറ്റ്ഫോമുകൾ തുടങ്ങിയ ഓരോ സവിശേഷതകൾക്ക് അനുസരിച്ചും ഈ ഉപകരണത്തിന്റെ വിലയിലും മാറ്റമുണ്ടെന്ന് ട്രേഡ് കൊറിയയുടെ വെബ്സൈറ്റില്‍ പറയുന്നു.
വിവാഹവേദിയിലേക്ക് കയറവെ വധുവിനെ തടഞ്ഞ് വരന്റെ ഡാന്‍സ്; ഒരു കോടിയിലേറെ പേര് കണ്ട വൈറൽ വീഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]