
.news-body p a {width: auto;float: none;}
കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ 1810 രൂപ 50 പൈസയായി. വില പ്രാബല്യത്തിൽ വന്നു.
നാല് മാസത്തിനിടെ 157 രൂപ 50 പൈസയാണ് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് കൂടിയത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. എല്ലാ മാസവും ഒന്നാം തീയതി പാചക വാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ പുതുക്കാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ മാസം വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം എൽ പി ജി സിലിണ്ടറുകളുടെ വില 48 രൂപ 50 പൈസ കൂട്ടിയിരുന്നു. ഗാർഹിക ആവശ്യത്തിനായുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയിൽ അന്നും മാറ്റം വരുത്തിയിരുന്നില്ല.