
മലപ്പുറം: മലപ്പുറം അരിമ്പ്ര മനങ്ങറ്റ ജുമാ മസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് ചുമതലയേൽക്കും. ഉച്ചക്ക് 12മണിയോടെ പള്ളിയിലെത്തിയാണ് പാണക്കാട് തങ്ങൾ ഖാസി സ്ഥാനം ഏറ്റെടുക്കുക. സുന്നി നേതാവ് പാണക്കാട് ഉമറലി ശിഹാബ് തങ്ങളായിരുന്നു നേരത്തെ ഈ പള്ളിയുടെ ഖാസി. അദ്ദേഹത്തിൻ്റെ മരണശഷം ദീർഘകാലമായി പള്ളി ഖത്തീബ് യൂസുഫ് ഫൈസിക്കായിരുന്നു ഖാസി ചുമതല.
അടുത്തിടെ ചേർന്ന പള്ളി കമ്മിറ്റി ജനറൽ ബോഡി യോഗമാണ് ഖാസിയായി പാണക്കാട് തങ്ങളെ നിശ്ചയിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ഖാസി സ്ഥാനം വഹിക്കാനുള്ള ഇസ്ലാമിക പാണ്ഡിത്യമില്ലെന്ന സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിൻ്റെ ആരോപണവും അതേചൊല്ലിയുള്ള വിവാദങ്ങളും ശക്തമായിരിക്കെയാണ് സാദിഖലി ശിഹാബ് തങ്ങൾ ഒരു പള്ളിയിൽ കൂടി ഖാസി സ്ഥാനം ഏറ്റടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]