

പ്രകോപനപരമായ വാര്‍ത്തകള്‍ ; ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചതിന് ജനം ടിവിക്കെതിരെ കേസെടുത്തു. എളമക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിലാണ് നടപടി.
പ്രത്യേക മതവിഭാഗത്തിനെതിരെ മനഃപൂര്‍വമായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ജനം ടിവി പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചതായി പരാതിയില്‍ സൂചിപ്പിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമർശം നടത്തിയതിന് മാധ്യമപ്രവർത്തകനും ജനംടിവി എഡിറ്ററുമായ അനിൽ നമ്പ്യാർക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസാണ് കേസെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]