
വാഷിംഗ്ടൺ: യുഎസിലെ ഇൻഡ്യാനയില്‍ ഇന്ത്യൻ വിദ്യാർത്ഥിക്ക് കുത്തേറ്റു. 24 കാരനായ വരുൺ എന്ന യുവാവിനാണ് കുത്തേറ്റത്.
ഇൻഡ്യാനയിയിലെ വാൽപാറൈസോ നഗരത്തിലെ ഒരു പബ്ലിക് ജിമ്മിൽ വെച്ചാണ് ആക്രമണം നടന്നത്. കുത്തേറ്റ ഇന്ത്യൻ വിദ്യാർത്ഥിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍.
സംഭവത്തിൽ യുവാവിനെ ആക്രമിച്ച ജോർദാൻ ആൻഡ്രാഡ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജിമ്മിൽ വെച്ചുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചതെന്നാണ് പ്രഥമിക വിവരം.
പ്രതിയായ ജോർദാൻ ആൻഡ്രാഡ് ജിമ്മിൽ വെച്ച് വരുണിനോട് തനിക്ക് മസാജ് ചെയ്തു തരണമെന്ന് ആവശ്യപ്പെടുകയും യുവാവ് ഇത് നിഷേധിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് അക്രമി വരുണിനെ കത്തികൊണ്ട് കുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
വരുണിന് ആഴത്തിലുള്ള കുത്താണ് ഏറ്റത്. സംഭവത്തിന് പിന്നാലെ ഫോർട്ട് വെയ്ൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച വരുണിന്റെ നില അതീവഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും ആക്രമണത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസും അറിയിച്ചു.
Read More : ഇരുട്ടിൽ കാത്തിരുന്നു, വീടിന് പുറത്തിറങ്ങിയ ഭാര്യയെ കുത്തി വീഴ്ത്തി; ചന്ദ്രിക വധക്കേസിൽ ഭർത്താവിന് ജീവപര്യന്തം Last Updated Nov 1, 2023, 10:23 AM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]