
കയ്റോ- ഇസ്രായില്‍ ഉപരോധിച്ച ഗാസയില്‍ നിന്ന് പരിമിതമായ ഒഴിപ്പിക്കലിന് ധാരണം. ഈജിപ്ത്, ഇസ്രായില്‍, ഹമാസ് എന്നിവയ്ക്കിടയിലുള്ള കരാറിന് അമേരിക്കയുടെ സഹായത്തോടെ ഖത്തര്‍ മധ്യസ്ഥത വഹിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
വിദേശ പാസ്പോര്‍ട്ടുള്ളവരേയും ഗുരുതരമായി പരിക്കേറ്റ ചിലരെയും ഈജിപ്തിനും ഗാസയ്ക്കുമിടയിലുള്ള റഫ അതിര്‍ത്തി കടന്നുപോകാന്‍ കരാര്‍ അനുവദിക്കും. ഒഴിപ്പിക്കലിനായി റഫ അതിര്‍ത്തി എത്രത്തോളം തുറന്നിടുമെന്നതിന് സമയപരിധിയില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഗാസ ഭരിക്കുന്ന ഫലസ്തീന് ഗ്രൂപ്പായ ഹമാസിന്റെ തടവിലുള്ള ബന്ദികള്‍, ഗാസയിലെ ഭക്ഷണം, വെള്ളം, ഇന്ധനം, മെഡിക്കല്‍ ക്ഷാമം തുടങ്ങിയ മാനുഷിക പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള താല്‍ക്കാലിക വിരാമം എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പുതിയ ധാരണയുമായി ബന്ധമില്ല.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പ്രതികാരമായി ആഴ്ചകളോളം നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഇസ്രായില്‍ ഗാസയിലേക്ക് കരസേനയെ അയിച്ചിരിക്കയാണ്.
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അതിനിടെ, ഇസ്രായിലിനെതിരായ ആക്രമണത്തിനിടെ പിടികൂടിയ 200ഓളം വിദേശികളില്‍ ചിലരെ ഉടന്‍ മോചിപ്പിക്കുമെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സിന്റെ വക്താവ് അബു ഉബൈദ ഇക്കാര്യം ടെലിഗ്രാം ആപ്പിലെ വീഡിയോയില്‍ സ്ഥിരീകരിച്ചു. ബന്ദികളാക്കിയവരുടെ എണ്ണത്തെക്കുറിച്ചോ അവരുടെ രാജ്യങ്ങളെക്കുറിച്ചോ അദ്ദേഹം കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല.
ചൊവ്വാഴ്ച പത്ത് ആംബുലന്‍സുകള്‍ റഫയിലേക്ക് നീങ്ങി. ഈജിപ്ത് സിനായിലെ ശൈഖ് സുവേദില് ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍ തയ്യാറാക്കിയിട്ടുണ്ട്.
ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായില്‍ ഗാസയില്‍ ഉപരോധം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് സാധാരണക്കാര്‍ ആരോഗ്യ ദുരന്തം കൂടി നേരിടുകയാണ.് വൈദ്യുതി വിതരണം മുടങ്ങിയതിനാല്‍ അപകടത്തില്‍പ്പെട്ടവരെ ചികിത്സിക്കാന്‍ ആശുപത്രികള്‍ പാടുപെടുന്നു. പാടുപെടുകയാണ്.
ബുധനാഴ്ച ഗാസയില്‍ വീണ്ടും ആശയവിനിമയ സംവിധാനങ്ങളും ഇന്റര്‍നെറ്റ് സേവനങ്ങളും പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടതായി ഗാസയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ ദാതാവായ പാല്‍ടെല്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]