

റോഡ് അപകടങ്ങളില്‍ വന്‍ വര്‍ധന; പട്ടികയില്‍ കേരളം മൂന്നാമത്; മുന്‍ വര്‍ഷത്തേക്കാള്‍ 31.87% അപകടങ്ങൾ വർധിച്ചെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്ത്.
2020, 2021 വര്‍ഷങ്ങളില്‍ കേരളത്തില്‍ നാല്പതിനായിരത്തിന് കുറവ് റോഡ് അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 43,910 റോഡ് അപകടങ്ങളാണ് ഉണ്ടായത്. തൊട്ട് മുന്‍പുള്ള 2 വര്‍ഷങ്ങളില്‍ അഞ്ചാമതായിരുന്ന കേരളമാണ് ഇപ്പോള്‍ മൂന്നാമത് എത്തിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ദേശീയപാതകളിലെ അപകടങ്ങളുടെ പട്ടികയില്‍ കേരളം ആറാമതായിരുന്നു. എന്നാല്‍ ഇത്തവണ രണ്ടാമതാണ്. സംസ്ഥാനത്ത് മുന്‍ വര്‍ഷത്തേക്കാള്‍ റോഡപകടങ്ങള്‍ 31.87% വര്‍ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, അപകടങ്ങളുടെ പട്ടികയില്‍ കേരളം മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും മരണ നിരക്ക് കുറവാണ്. തമിഴ്നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കഴിഞ്ഞ 5 വര്‍ഷമായി പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് ഉള്ളത്. 4.61 ലക്ഷം റോഡ് അപകടങ്ങളാണ് 2022 ല്‍ രാജ്യത്ത് നടന്നത്. 1.68 പേര് മരിക്കുകയും 4.43 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]