

First Published Nov 1, 2023, 8:31 AM IST
തിരുവനന്തപുരം: സമൂഹത്തിന് ഇന്നും തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്ന ഒരു കാര്യമാണ് ആര്‍ത്തവം. ആര്‍ത്തവ കാലം അശുദ്ധിയാണ് എന്ന് വിശ്വസിക്കുന്ന വിദ്യസമ്പന്നര്‍ പോലും ഇന്നും നിലനില്‍ക്കുന്നുണ്ട്. ഒരു പ്രമുഖ വ്യക്തിയുടെ അടുത്തിടെ വന്ന അഭിമുഖം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അതില്‍ പറയുന്നത് ആര്‍ത്തവമുള്ള സ്ത്രീ തൊട്ടാല്‍ ചെടികള്‍ വാടും എന്ന പരാമര്‍ശം വലിയ തോതില്‍ ചര്‍ച്ചയാകുകയാണ്.
ഈ സമയത്ത് ആര്‍ത്തവ കാലം സംബന്ധിച്ച് അഞ്ച് തെറ്റിദ്ധാരണകള്‍ പരിശോധിക്കാം. ഇപ്പോഴും പലയിടത്തും ആര്‍ത്തവ സമയത്ത് സ്ത്രീകളെ ദൈനം ദിന പ്രവർത്തികളിൽ ഏർപ്പെടാനോ വീട്ടിൽ പോലും എല്ലായിടങ്ങളിലും പ്രവേശിക്കാനോ അനുവാദിക്കാത്ത രീതികള്‍ പലയിടത്തും പിന്തുടരുന്നുണ്ട്. ഇതിന്റെ പരിഷ്കൃതമായ പതിപ്പുകളില്‍ ഒന്നാണ് ആര്‍ത്തവമുള്ള പെണ്‍കുട്ടി തൊട്ടാല്‍ ചെടി വാടും എന്നത് സയന്‍സ് തെളിയിച്ചതാണ് എന്നത് അടക്കമുള്ള വാദങ്ങള്‍.
ആര്‍ത്തവം സംബന്ധിച്ച തെറ്റിദ്ധാരണകളും, വസ്തുകളും
1. ആർത്തവം അശുദ്ധമാണെന്ന ധാരണ വളരെക്കാലമായി നിലനില്‍ക്കുന്ന തെറ്റിദ്ധാരണയാണ്. ഇത് എല്ലാമാസവും സ്ത്രീകളില്‍ ഉണ്ടാകുന്ന സ്വാഭാവിക ജൈവിക പ്രക്രിയയാണ്. ഗർഭപാത്രത്തിന്റെ ആന്തരിക പാളിയോടുകൂടിയ ചാക്രിക രക്തസ്രാവമാണ് ആർത്തവം.
2. ആർത്തവ ശുചിത്വം അടിസ്ഥാന ആവശ്യമാണ്. അതിനാൽ മടികൂടാതെ സാനിറ്ററി നാപ്കിനുകൾ, വീണ്ടും ഉപയോഗിക്കാവുന്ന പാഡുകൾ, ടാംപണുകൾ, ആർത്തവ കപ്പുകൾ എന്നിവ ഉപയോഗിച്ച് ശുചിത്വം പാലിക്കുക.
3: ആർത്തവ സമയത്ത് വ്യായമം പാടില്ലെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ സമ്മർദരഹിതമായ വ്യായാമം ചെയ്യുന്നത് ഒരിക്കലും ആര്‍ത്തവ കാലത്ത് ഒരു തെറ്റല്ല.
4. ആർത്തവ സമയത്ത് സ്ത്രീകൾക്ക് പൊതു ഇടങ്ങളില്‍ വിലക്ക്, പലയിടത്തും വലിയ മാറ്റം ഈ കാര്യത്തില്‍ വന്നിട്ടുണ്ടെങ്കിലും ഇന്നും പലയിടത്തും ആര്‍ത്തവമുള്ള സ്ത്രീകളെ വിലക്കുന്ന രീതികള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ശക്തമായ ബോധവത്കരണം നടത്തേണ്ട വിഷയമാണ്.
5: ആർത്തവ സമയത്തെ സ്ത്രീകളുടെ മാനസികാവസ്ഥയിലുള്ള തെറ്റിദ്ധാരണ, ആർത്തവസമയത്തും അതിന് മുമ്പും സ്ത്രീകൾക്ക് പലതരത്തിലുള്ള ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നു .ഭക്ഷണത്തോടുള്ള അമിതമായ ആസക്തി, ക്ഷീണം, ക്ഷോഭം, വിഷാദം എന്നിവയുൾപ്പെടെ നിരവധി ലക്ഷണങ്ങൾ ഈ സമയത്ത് ഉണ്ടാകും. ഇതിനെ പൊതുവില്‍ പ്രീമെൻസ്ട്രുവൽ സിൻഡ്രോം എന്ന് വിളിക്കുന്നു.
ആർത്തവത്തെ സ്ത്രീകളുടെ ശാരീരികമായ ഒരു പ്രക്രിയായി കണ്ട് അതിന് പരിഗണന നല്കുന്ന രീതിയാണ് ആധുനിക സമൂഹത്തില്‍ ഇന്ന് ഉടലെടുക്കുന്നത്. അതിനാല്‍ തന്നെ പ്രധാന സ്ഥാപനങ്ങള്‍ ആര്‍ത്തവ അവധി പോലുള്ള കാര്യങ്ങള്‍ നടപ്പിലാക്കുന്നത്. അതേ സമയം തന്നെ അത്തരം ഒരു അവസ്ഥയെ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിന് ഉപയോഗപ്പെടുത്തുന്ന രീതികള്‍ അവസാനിപ്പിക്കുകയും വേണം.
പ്രോസ്റ്റേറ്റ് കാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
‘പ്രസവശേഷം അത് വകവച്ചില്ല, സംഭവം സീരിയസ് ആയി’; വെളിപ്പെടുത്തി മൃദുല വിജയ്
Last Updated Nov 1, 2023, 8:36 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]