
സിനിമാ പ്രേമികൾക്കിടയിൽ ഏറെ പ്രിയപ്പെട്ട ഒരു വിഭാഗമാണ് ഹൊറർ സിനിമകൾ. ഷൈനിങും കോൺജറിങും തുമ്പാഡും സിനിമാ പ്രേമികളുടെ ഇഷ്ട ടൈറ്റിലുകളാണ്. എന്നാൽ, സമയവും പണവും മുടക്കി കുറച്ചുസമയം പേടിച്ചിട്ട് എന്താണ് ഗുണമെന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇനിയങ്ങനെ പറയാൻ വരട്ടെ, പുതിയ പഠനങ്ങൾ പ്രകാരം ഹൊറർ സിനിമകൾ കാണുന്നതുകൊണ്ട് പല ഗുണങ്ങളുമുണ്ട്.
ഹൊറർ സിനിമകൾ കാണുമ്പോൾ എൻഡോർഫിൻ, ഡോപ്പമിൻ പോലുള്ള സന്തോഷ ഹോർമോണുകൾ റിലീസ് ആവാറുണ്ട്. ഇത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും. എഡിൻബർ ക്വീൻ മാർഗരറ്റ് സർവകലാശാലയിലെ ന്യൂറോസൈക്കോളജിസ്റ്റ് ഡോ. ക്രിസ്റ്റൻ നോൾസ് പറയുന്നത്, ഹൊറർ സിനിമകൾ കാണുമ്പോൾ റിലീസാവുന്ന എൻഡോർഫിൻ വേദന സഹിക്കാനുള്ള കഴിവ് വർധിപ്പിക്കുമെന്നാണ്.
ഭയത്തിലിരിക്കുമ്പോൾ വേദനയിൽ നിന്ന് ശ്രദ്ധ തെറ്റുന്നുണ്ട്. ഭയം പൊതിഞ്ഞിരിക്കുമ്പോൾ അതിൽ മാത്രമാവും ശ്രദ്ധ. അതുകൊണ്ട് തന്നെ മറ്റ് കാര്യങ്ങൾ മനസിൽ നിന്ന് പോകുന്നു. അതും വേദനയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. ഹൊറർ സിനിമകൾ കാണുന്നവർ കൊവിഡ് ബാധയുടെ സമയത്ത് മനശാസ്ത്രപരമായി കൂടുതൽ പ്രതിരോധ ശേഷിയുള്ളവരായിരുന്നു. കാരണം അവർ ഇത്തരം വൈകാരിക അസ്വസ്ഥതകളോട് പരിചയപെട്ടുകഴിഞ്ഞതാണ്. ഭയത്തോട് ശരീരം പ്രതികരിക്കുന്നത് അഡ്രിനാലിൻ പോലുള്ള സ്ട്രെസ് ഹോർമോണുകൾ പുറപ്പെടുവിച്ചാണ്. ഇതിനൊപ്പം ഹൃദയമിടിപ്പും ശ്രദ്ധയും വർധിക്കും. സിനിമ അവസാനിക്കുമ്പോൾ ഇതൊക്കെ അവസാനിച്ച് വളരെ റിലാക്സ് ആവുകയും ചെയ്യും. ഭയപ്പെടുന്നതാണെങ്കിലും ത്രില്ലിങായ അനുഭവമാണിത്. പ്രശ്നങ്ങളുണ്ടാവുമെങ്കിലും അവസാനത്തിൽ നായകൻ രക്ഷപ്പെടുമെന്നത് ആത്മവിശ്വാസം നൽകും. ക്രിസ്റ്റൻ നോൾസ് പറയുന്നു.
മിനിയാപൊളിസിലെ ഡേറ്റ അനലിസ്റ്റ് ബ്രയാൻ ബിസേരി പറയുന്നത്, ഹൊറർ സിനിമകൾ സമ്മർദ്ദം കുറയ്ക്കാനും റിയാലിറ്റിയിൽ നിന്ന് രക്ഷപ്പെടാനും സഹായിക്കുമെന്നാണ്. ഞാൻ സമ്മർദ്ദത്തിലാണെങ്കിൽ ഒരു ഹൊറർ സിനിമയാവും കാണുക. കൃത്യമായ കാരണമെന്തെന്നറിയില്ല. പക്ഷേ, അത് സമ്മർദ്ദം കുറയ്ക്കും. ആ സമയത്ത് റിയലസ്റ്റിക്കായ ജീവിതത്തിൻ്റെ സമ്മർദ്ദങ്ങൾ കാണാൻ എനിക്കിഷ്ടമില്ല. പേരൻ്റിങ് വല്ലാതെ സമ്മർദമുണ്ടാക്കുന്ന ഒന്നാണ്. ഈ സമയത്ത് ഞാൻ ഹൊറർ സിനിമകൾ കാണും. അപ്പോൾ ഓ, എന്നെ ഇന്ന് ആരും കൊന്നില്ലല്ലോ എന്നോ പ്രേതം എന്നെ പിടിച്ചില്ലല്ലോ എന്നോ ആശ്വസിക്കാൻ എനിക്ക് കഴിയും. അതുകൊണ്ട് തന്നെ ഒരു ഹൊറർ സിനിമ കാണുമ്പോൾ എൻ്റെ ജീവിതം മെച്ചപ്പെട്ടതാണല്ലോ എന്ന് തോന്നാറുണ്ട്.
Story Highlights: Psychological Benefits Of Horror Movies
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]