
മിക്ക വീടുകളിലുമുള്ള പ്രധാന പ്രശ്നമാണ് കൊതുക് ശല്യം. വൈകിട്ടാണ് കൊതുക് ശല്യം കൂടുന്നത്. നിരവധി രോഗങ്ങൾ പരത്തുന്ന കൊതുകുകളെ അകറ്റേണ്ടത് പ്രധാനമാണ്. വീടിനും പുറത്ത് ചെടിചട്ടിയിലോ പാത്രങ്ങളിലോ വെള്ളം കെട്ടിനിൽക്കാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. കൊതുക് ശല്യം അകറ്റാൻ വീട്ടിൽ തന്നെയുണ്ട് ചില പരിഹാരങ്ങൾ…
ഒന്ന്…
ഇഞ്ചിപ്പുല്ല് അഥവാ ലെമൺ ഗ്രാസ് കൊതുകിനെ അകറ്റുന്നതിൽ വളരെ ഫലപ്രദമാണ്. ഇവയുടെ നീര് വീട്ടിൽ തളിക്കാവുന്നത്. വീട്ടിൽ വളർത്തുന്നതും മികച്ച പരിഹാരമാണ്.
രണ്ട്…
കൊതുക് രൂക്ഷമാവുന്ന നേരങ്ങളിൽ കർപ്പൂരം കത്തിക്കാം. സാമ്പ്രാണി കത്തിച്ച് പുക വീടിന്റെ എല്ലായിടത്തേക്കും എത്തിക്കുന്നതും വളരെ നല്ലതാണ്.
മൂന്ന്…
വെളുത്തുള്ളി സത്തിൽ അടങ്ങിയിരിക്കുന്ന സൾഫറുകൾ കൊതുകുകൾ ഉൾപ്പെടെയുള്ള വിവിധ പ്രാണികൾക്കെതിരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ നീണ്ടുനിൽക്കുന്ന ദുർഗന്ധം ആഴ്ചകളോളം പ്രദേശത്ത് നിന്ന് കൊതുകുകളെ തടയും.
നാല്…
മറ്റൊരു ഔഷധ സസ്യമായ തുളസിയാണ്. കൊതുക് ശല്യം അകറ്റുന്നതിന് തുളസി സഹായിക്കുന്നു. തുളസിയില ചതച്ചെടുത്ത വെള്ളം വീടിന് പുറത്തും അകത്തും തളിക്കുന്നത് കൊതുക് ശല്യം അകറ്റും.
Last Updated Oct 31, 2023, 9:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]