

അസിഡിറ്റി പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്ന ചില ചേരുവകളെ കുറിച്ചറിയാം
സ്വന്തം ലേഖകൻ
ആസിഡിന്റെ അമിത ഉല്പാദനം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്രന്ഥികളാണ് ഈ ആസിഡ് ഉത്പാദിപ്പിക്കുന്നത്.
ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥിമിക ലക്ഷണം. അസിഡിറ്റി പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്ന ചില ചേരുവകള്‍…
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒന്ന്…
അയമോദകമാണ് ആദ്യത്തെ ചേരുവക എന്ന് പറയുന്നത്. ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരമാണിത്. അയമോദകത്തില്‍ അടങ്ങിയിട്ടുള്ള സജീവ എൻസൈമുകളും ബയോകെമിക്കല്‍ തൈമോളും ഏതെങ്കിലും തരത്തിലുള്ള വയര്‍ സമബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കുന്നു.
ദിവസവും ഒരു നുള്ള് അയമോദകം ചവച്ചരച്ച് കഴിക്കുക. അല്ലെങ്കില്‍ ഇതിന് പകരമായി ഒരു ടേബിള്‍ സ്പൂണ്‍ അയമോദകം വെള്ളത്തില്‍ രാത്രി മുഴുവൻ മുക്കിവയ്ക്കാം. രാവിലെ ഈ വെള്ളം കുടിക്കുക.
രണ്ട്…
ആപ്പിള്‍ സിഡര്‍ വിനാഗിരി മറ്റൊന്ന്. ഭക്ഷണത്തിന് മുമ്ബ് ആപ്പിള്‍ സിഡര്‍ വിനാഗിരി കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. ആമാശയത്തിലെ ആസിഡ് നിര്‍വീര്യമാക്കി നിങ്ങളുടെ വയറിലെ പിഎച്ച് അളവ് സന്തുലിതമാക്കാൻ ഇത് സഹായിക്കുന്നു. ഒരു കപ്പ് വെള്ളത്തില്‍ ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി ചേര്‍ത്ത് കുടിക്കുക.
മൂന്ന്…
അസിഡിറ്റിക്കുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത പ്രതിവിധിയാണ് തുളസി. ഔഷധഗുണങ്ങള്‍ക്ക് പേരുകേട്ട തുളസിയിലയ്ക്ക് നെഞ്ചെരിച്ചില്‍, ഗ്യാസ് എന്നിവയില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്കുന്നു. ഈ ഇലകളിലെ അള്‍സര്‍ വിരുദ്ധ ഗുണമാണ് ആമാശയത്തിലെ ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത്. ദിവസവും തുളസി ഇല ചവയ്ക്കുകയോ അല്ലെങ്കില്‍ തുളസി വെള്ളം കുടിക്കുകയോ ചെയ്യാം.
നാല്…
അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയില്‍ നിന്ന് ആശ്വസം കിട്ടാൻ മികച്ചതാണ് പെരുംജീരകം. ദഹനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കാൻ പെരുംജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിക്കാം.
അഞ്ച്…
ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകളാണ് ഇഞ്ചിയില്‍ ഉള്ളത്. ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ ചെയ്യാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]