
ബെയ്ഡുവില്‍ നിന്നും ആലിബാബയില്‍ നിന്നുമുള്ള പ്രധാന ഓണ്‍ലൈന്‍ ഡിജിറ്റല്‍ മാപ്പുകളില്‍ ഇസ്രായിലിന്റെ പേര് ദൃശ്യമാകുന്നില്ലെന്ന് ചൈനയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ അറിയിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈഡുവിന്റെ ചൈനീസ് ഭാഷയിലുള്ള ഓണ്‍ലൈന്‍ മാപ്പുകളില്‍ ഇസ്രായിലിന്റെ അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട അതിര്‍ത്തികളും ഫലസ്തീന് പ്രദേശങ്ങളും കൂടാതെ പ്രധാന നഗരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ പേര് വ്യക്തമായി കാണുന്നില്ല.
ലക്സംബര്‍ഗ് പോലുള്ള ചെറിയ രാജ്യങ്ങള്‍ പോലും അടയാളപ്പെടുത്തിയിരിക്കുന്ന ആലിബാബക്കുവേണ്ടി അമാപ് നിര്‍മ്മിച്ച ഓണ്‍ലൈന്‍ മാപ്പുകളില്‍നിന്നും ഇസ്രായിലിന്റെ പേരും അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യങ്ങളോട് കമ്പനികള്‍ പ്രതികരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹമാസുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ യഹൂദവിരുദ്ധ പ്രയോഗങ്ങളുടെ കുത്തെഴുക്കാണെന്ന ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തക്കു പിന്നാലെയാണ് മാപ്പില്നിന്ന് ഇസ്രായില്‍ നീക്കം ചെയ്തതായുള്ള വാര്‍ത്ത.