
റിയാദ്: അടുത്ത വെള്ളിയാഴ്ച വരെ രാജ്യത്തെ വിവിധ മേഖലയിൽ കനത്ത മഴക്ക് സാധ്യതയെന്ന് സിവിൽ ഡിഫൻസ് ഡയറകട്രേറ്റ് വ്യക്തമാക്കി. ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും സുരക്ഷക്ക് അതാവശ്യമാണെന്നും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങൾ, ചതുപ്പ് നിലങ്ങൾ, താഴ്വരകൾ എന്നിവക്കടുത്ത് നിന്ന് മാറിനിൽക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
അപകടഭീഷണിയുള്ള സ്ഥലങ്ങളിൽ നീന്തരുത്. രാജ്യത്തിെൻറ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത തുടരുന്നതിനാൽ വിവിധ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമ സൈറ്റുകളിലൂടെയും വരുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു. മക്ക മേഖലയിൽ സാമാന്യം ശക്തമായ മഴക്ക് സാധ്യതയുണ്ട്. കൂടെ ആലിപ്പഴ വർഷവും പൊടിക്കാറ്റും ഉണ്ടായേക്കാം. മക്ക, ത്വാഇഫ്, ജുമും, കാമിൽ, ഖുർമ, തുർബ, റനിയ, അൽമുവൈഹ്, അൽലെയ്ത്ത്, ഖുൻഫുദ, അദ്മ്, അർദിയാത്ത്, മെയ്സാൻ, ബഹ്റ എന്നിവിടങ്ങളിലാണ് മഴക്ക് കൂടുതൽ സാധ്യതയെന്നും സിവിൽ ഡിഫൻസ് സൂചിപ്പിച്ചു.
റിയാദ്, ജീസാൻ, അസീർ, അൽബാഹ, മദീന, ഹാഇൽ, തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി, ഖസിം, കിഴക്കൻ മേഖല എന്നവയുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]