
സഹസംവിധായകനായെത്തി മലയാള സിനിമയിൽ തന്റേതായൊരിടം കണ്ടെത്തിയ നടനാണ് ഷൈൻ ടോം ചാക്കോ. ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിഞ്ഞ ഷൈൻ ഇന്ന് മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ്. വില്ലനായും നായകനായും സഹനടനായും തിളങ്ങിയ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അദ്ദേഹം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിൽ ഷൈൻ പങ്കുവച്ചൊരു ഫോട്ടോയാണ് ഇപ്പോൾ ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ചർച്ച ആയിരിക്കുന്നത്.
ഷൈനിനൊപ്പം ഒരു യുവതിയും ഉണ്ട്. കപ്പിൾ ഫോട്ടോ എന്ന് തോന്നിപ്പിക്കും തരത്തിലുള്ളതാണ് ചിത്രം. വെളുത്ത നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച് മുടി അഴിച്ചിട്ട് സണ്‍ ഗ്ലാസും ധരിച്ച് ഷൈനിന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന യുവതിയെ ഫോട്ടോയിൽ കാണാം. ബ്ലാക് ടീ ഷർട്ടും സണ്‍ഗ്ലാസുമാണ് ഷൈനിന്റെ വേഷം. ഈ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകരും എത്തി.
“യാര് ഇന്ത ദേവതൈ സാർ, അങ്ങനെ കൃഷ്ണൻ കുട്ടിക്കും പെണ്ണ് കിട്ടി അല്ലേ, യാര് ഇവൾ യാര്, ഒരു ബ്ലാക് ആൻഡ് വൈറ്റ് പ്രണയം, രണ്ടാളും ഒരേ പൊളി, നിങ്ങൾ തമ്മിൽ ലവ് ആണോ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തുകൊണ്ട് യുവതിയുടെ മുഖം മറച്ചുവെന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. മുൻപ് പലപ്പോഴും പെൺസുഹൃത്തുക്കൾക്ക് ഒപ്പമുള്ള റീൽസ് വീഡിയോകൾ ഷൈൻ പങ്കുവച്ചിട്ടുണ്ട്. ഇനി അത്തരത്തിലുള്ള എന്തെങ്കിലും ആണോ എന്നും ചോദിക്കുന്നവരുണ്ട്. എന്തായാലും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഷൈൻ ഇതുവരെ തയ്യാറായിട്ടില്ല.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഷൈനിന്റെ ഒരു ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ..’ എന്ന ഗാനം ആയിരുന്നു ഷൈന്‍ പാടിയത്. പുതിയ ചത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഗാനത്തിന്റെ വീഡിയോ പങ്കുവച്ചത് സാന്ദ്രാ തോമസ് ആണ്. ബാബു രാജും ഷൈനിനൊപ്പം പാട്ടുപാടാന്‍ കൂടെക്കൂടിയിരുന്നു.
Last Updated Oct 31, 2023, 9:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]