തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശങ്ങളിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ 260.56 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതിയാണ് ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നും ഈ തുക നൽകാൻ തീരുമാനിച്ചത്.
അസമിന് 1270.788 കോടി രൂപ ഉൾപ്പെടെ രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടി രൂപയുടെ സഹായവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ, അർബൻ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് പ്രോഗ്രാമിന് കീഴിൽ തിരുവനന്തപുരം ഉൾപ്പെടെ 11 നഗരങ്ങൾക്കായി 2444.42 കോടി രൂപയും അനുവദിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]