തമിഴ് സിനിമാലോകത്തെ ദുഃഖത്തിലാഴ്ത്തി അടുത്തിടെയാണ് നടൻ റോബോ ശങ്കർ വിടപറഞ്ഞത്. നാൽപ്പത്തിയാറാം വയസ്സിൽ അപ്രതീക്ഷിതമായി സംഭവിച്ച വിയോഗത്തിന്റെ വേദന ആരാധകരിൽ നിന്നും വിട്ടുമാറിയിട്ടില്ല.
എപ്പോഴും പോസിറ്റീവായി സംസാരിക്കുകയും ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്ന റോബോ ശങ്കറിന്റെ വേർപാടിന് ദിവസങ്ങൾക്കിപ്പുറം, ഹൃദയസ്പർശിയായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് മകളും നടിയുമായ ഇന്ദ്രജ ശങ്കർ. അച്ഛന്റെ ഓർമ്മകളിൽ ഇന്ദ്രജ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
“അപ്പാ… ഇനി ഒരു തവണ കൂടി കാണാൻ കഴിയുമോ? കഴിയുമെങ്കിൽ എന്റെ അടുത്തേക്ക് വരണം” എന്ന ഹൃദയഭേദകമായ അടിക്കുറിപ്പോടെയാണ് ഇന്ദ്രജ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ കുട്ടിക്കാലം മുതലുള്ള അച്ഛനൊപ്പമുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയാണ് റീൽസ് ഒരുക്കിയിട്ടുള്ളത്.
ഒരു അച്ഛനും മകളും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയുടെ പശ്ചാത്തലത്തിലുള്ളത്. എവിടേക്കാണ് പോകുന്നതെന്ന മകളുടെ ചോദ്യത്തിന്, ഒരു ദീർഘയാത്രയിലാണെന്ന് അച്ഛൻ മറുപടി നൽകുന്നു.
ഇനി കാണാൻ കഴിയുമോ എന്ന് ചോദിക്കുമ്പോൾ, ‘തീർച്ചയായും’ എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് ഇന്ദ്രജയെ ആശ്വസിപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്.
View this post on Instagram A post shared by INDRAJA SANKAR (@indraja_sankar17) വിജയ് നായകനായ ‘ബിഗിൽ’ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജ ശങ്കർ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിൽ പാണ്ഡിയമ്മ എന്ന ഫുട്ബോൾ താരത്തിന്റെ വേഷം മികച്ചതാക്കിയതോടെ ഇന്ദ്രജ പ്രേക്ഷക ശ്രദ്ധ നേടി.
സ്വാഭാവികമായ അഭിനയ ശൈലി താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. ഇതിനുശേഷം ‘പാഗൽ’ എന്ന തെലുങ്ക് ചിത്രത്തിലും ‘വിരുമൻ’ എന്ന തമിഴ് സിനിമയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
പ്രമുഖ റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടിയായിരുന്നു ഇന്ദ്രജ. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]