ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ജ്വല്ലറിയിൽ നിന്ന് ദമ്പതികൾ സ്വർണ നെക്ലേസ് മോഷ്ടിച്ചു. ആറ് ലക്ഷം രൂപ വിലമതിക്കുന്ന നെക്ലേസാണ് സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ഇവർ കവർന്നത്.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജ്വല്ലറി അടയ്ക്കുന്നതിന് മുന്നോടിയായി സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മോഷണവിവരം ഉടമയുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ദമ്പതികളുടെ കള്ളി വെളിച്ചത്തായി. സ്വർണമാലകൾ നോക്കുന്നതിനിടെ, സ്ത്രീ ഒരു നെക്ലേസ് സാരിക്കുള്ളിൽ ഒളിപ്പിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
രണ്ട് നെക്ലേസുകൾ ഒരുമിച്ച് മടിയിൽ വെച്ച് നോക്കിയ ശേഷം, അതിലൊന്ന് മാത്രം തിരികെ നൽകി. ഈ സമയം കൂടെയുണ്ടായിരുന്ന പുരുഷൻ വില ചോദിച്ച് ജീവനക്കാരന്റെ ശ്രദ്ധ തിരിച്ചു.
ഈ തക്കത്തിന് ബോക്സോടുകൂടിയ നെക്ലേസ് സ്ത്രീ സാരിക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് മറ്റ് ചില ആഭരണങ്ങൾ കൂടി നോക്കിയ ശേഷം ഇരുവരും ജ്വല്ലറിയിൽ നിന്ന് പുറത്തുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ജ്വല്ലറി ഉടമ പരാതി നൽകി ഏകദേശം ആറ് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാലയാണ് നഷ്ടപ്പെട്ടതെന്ന് കാണിച്ച് ജ്വല്ലറി ഉടമ ഗൗരവ് പണ്ഡിറ്റ് പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്നും ദമ്പതികളെ ഉടൻ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. बुलंदशहरज्वेलरी शोरूम से लाखों रुपये की चोरी…साथी संग ग्राहक बनकर आई थी महिला थाना नगर कोतवाली क्षेत्र का मामला pic.twitter.com/fyw40UK4KR — Ajay Kumar Dwivedi …Journalist… (@AjayDwi65357304) October 1, 2025 FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]