വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓര്ഗനൈസേഷന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച സ്മാര്‍ട്ട്ഫോണ്‍ (ടി1 ഫോണ്‍) വൈകുന്നു. ‘ട്രംപ് മൊബൈല്‍’ എന്ന ബ്രാന്‍ഡ് പേരില്‍ ഈ ഫോണ്‍ ഓഗസ്റ്റിലോ സെപ്റ്റംബറിലോ വിപണിയിലെത്തുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാല്‍ ഒക്ടോബര്‍ മാസം ആരംഭിച്ചിട്ടും ‘ടി1 ഫോണ്‍’ അമേരിക്കന്‍ വിപണിയില്‍ എത്തിയില്ല. 2025ന്റെ അവസാനം ടി1 ഫോണ്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്നാണ് ട്രംപ് മൊബൈലിന്റെ വെബ്സൈറ്റില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന വിവരം.
2025 ജൂണ്‍ മാസത്തിലായിരുന്നു ട്രംപ് ഓര്ഗനൈസേഷന് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തേക്കുള്ള പ്രവേശനം വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. ട്രംപ് മൊബൈല്‍ എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഗോള്‍ഡന്‍ വേരിയന്റിലുള്ള ഫോണിന് ടി1 ഫോണ്‍ എന്ന് പേരിടുകയും ചെയ്തു.
2025 ഓഗസ്റ്റ് മാസം ടി1 പുറത്തിറങ്ങുമെന്നായിരുന്നു ട്രംപ് ഓര്ഗനൈസേഷന് വാര്‍ത്താക്കുറിപ്പില്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ട്രംപ് മൊബൈല്‍ വെബ്സൈറ്റില്‍ നല്‍കിയിരുന്നത് ഈ ഫോണ്‍ സെപ്റ്റംബര്‍ മാസം പുറത്തിറങ്ങുമെന്നായിരുന്നു.
ഇപ്പോള്‍ വെബ്സൈറ്റില്‍ സെപ്റ്റംബര്‍ എന്നത് പിന്‍വലിച്ച്, പകരം 2025 അവസാനം എന്നാക്കിയിരിക്കുകയാണ്. ടി1 മൊബൈല്‍ ഫോണ്‍ 100 ഡോളര്‍ നല്കി പ്രീ-ബുക്ക് ചെയ്തവര്‍ ഫോണിനായി കാത്തിരിക്കുകയാണ്.
എപ്പോള്‍ ടി1 ഫോണ്‍ വിപണിയില്‍ ലഭ്യമാകുമെന്ന് ട്രംപ് ഓര്ഗനേസേഷനോ ട്രംപ് മൊബൈല്‍ അധികൃതരോ കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് അനിശ്ചിതത്വം സൃഷ്ടിക്കുന്നു. സ്വര്‍ണ നിറത്തിലുള്ള ടി1 ഫോണ്‍ സ്വര്‍ണ നിറത്തിലുള്ള ഡിസൈനിലുള്ളതായിരുന്നു ടി1 ഫോണ്‍ എന്ന സ്മാര്‍ട്ട്ഫോണ്‍.
ഈ ഫോണിന് 499 ഡോളറാകും അമേരിക്കയില്‍ വിലയെന്നായിരുന്നു പ്രഖ്യാപനം. റീചാര്‍ജിനായി മാസം തോറും 47.45 ഡോളര്‍ (ഏകദേശം 4,208 രൂപ) നല്‍കണമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
നിലവില്‍ അമേരിക്കയില്‍ എടി&ടി, വെലിസോണ്, ടി-മൊബൈല്‍ എന്നീ മൂന്ന് കമ്പനികളാണ് മൊബൈല്‍ ഫോണ്‍ രംഗത്തെ പ്രധാന ഓപ്പറേറ്റര്‍മാര്‍. ഈ കമ്പനികളെല്ലാം മാസം 40 ഡോളറില്‍ താഴെ വില വരുന്ന പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.
അതിനിടെയാണ് വലിയ തുകയുടെ പ്ലാനുമായി ട്രംപ് മൊബൈല്‍ കടന്നുവരവ് പ്രഖ്യാപിച്ചത്. ’47 പ്ലാന്‍’ റീചാര്‍ജ് ചെയ്യുമ്പോള്‍ പരിധിയില്ലാത്ത കോളും ഡാറ്റയും മെസേജിംഗും ടെലിഹെല്‍ത്ത് സൗകര്യവും റോഡ്സൈഡ് അസിസ്റ്റന്‍സും ലഭിക്കുമെന്നും ട്രംപ് മൊബൈല്‍ അധികൃതര്‍ അവകാശപ്പെട്ടിരുന്നു.
‘യുഎസ് മെയ്ഡ്’ സ്മാര്‍ട്ട്ഫോണോ? പൂര്‍ണമായും ‘യുഎസ് മെയ്ഡ്’ സ്മാര്‍ട്ട്ഫോണായിരിക്കും ടി1 ഫോണ്‍ എന്ന് ഡോണള്‍ഡ് ട്രംപിന്റെ മകന് എറിക് അവകാശപ്പെട്ടിരുന്നു. എന്നാല്‍ പൂര്‍ണമായും മെയ്ഡ് ഇന്‍ യുഎസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മിക്കാന്‍ ട്രംപിന്റെ കമ്പനിക്കാവില്ല എന്ന് വിലയിരുത്തലുകളുണ്ട്.
സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തിനുള്ള ഭാഗങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി മറ്റ് രാജ്യങ്ങളെ ട്രംപ് മൊബൈല്‍ കമ്പനിക്ക് ആശ്രയിക്കേണ്ടിവരും എന്നാണ് വിപണി വിദഗ്ധരുടെ പക്ഷം. ട്രംപ് ഓര്‍ഗനൈസേഷന്റെ ടി1 ഫോണിന്റെ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും അറിവായിവരുന്നതേയുള്ളൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]