ദില്ലി: ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിലാണ് മോദി പങ്കെടുത്തത്.
രാജ്യത്തെ ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷം കാണാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, ആർഎസ്എസിന്റേത് പ്രചോദനാത്മകമായ യാത്രയാണെന്നും ഈ അവസരത്തിൽ കോടിക്കണക്കിന് ആർഎസ്എസ് പ്രവർത്തകരെ അഭിനന്ദിക്കുന്നു. ആർഎസ്എസ് സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്ക് വേണ്ടിയും പ്രവർത്തിച്ചു.
ആർഎസ്എസിന്റെ യാത്ര ത്യാഗത്തിന്റേയും സേവനത്തിന്റേയും ആണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആർഎസ്എസിന്റെ സംഭാവനകളെ അഭിനന്ദിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കുന്ന സ്റ്റാംപും പ്രത്യേക നാണയവും മോദി ചടങ്ങിൽ അവതരിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]