ന്യൂഡൽഹി ∙
പിന്നാലെ സ്വയംപ്രഖ്യാപിത ആൾദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി വിദ്യാർഥിനികളുമായി നടത്തിയ ചാറ്റുകൾ പുറത്ത്. ഒരു ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണമെന്നും താൽപര്യമുള്ള സുഹൃത്ത് ഉണ്ടോയെന്നും ചൈതന്യാനന്ദ ചോദിക്കുന്ന ചാറ്റ് ഉൾപ്പെടെയാണ് പുറത്തുവന്നത്.
ചൈതന്യാനന്ദ:
ഒരു ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണം, നിനക്ക് നല്ല സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടോ ?
ഇര:
ആരുമില്ല
ചൈതന്യാനന്ദ:
അത് എങ്ങനെ സാധ്യമാക്കും
ഇര:
എനിക്കറിയില്ല
ചൈതന്യാനന്ദ:
നിന്റെ ഏതെങ്കിലും സഹപാഠിയോ ജൂനിയറോ ഉണ്ടോ ?
‘സ്വീറ്റി ബേബി, ഡോട്ടർ ഡോൾ’ എന്നാണ് മറ്റൊരു ചാറ്റിൽ ചൈതന്യാനന്ദ ഒരു പെൺകുട്ടിയെ വിളിക്കുന്നത്.
ഇത്തരം പദങ്ങൾ പല ചാറ്റുകളിലും ഇയാൾ ആവർത്തിച്ച് ഉപയോഗിച്ചിരുന്നു. രാത്രി വൈകിയാണ് കൂടുതൽ ചാറ്റുകളും നടത്തിയിരുന്നത്.
ചൈതന്യാനന്ദ:
ബേബി (7:49 PM)
ബേബി, നീ എവിടെയാണ് ? (11:59 PM)
ഗുഡ് മോർണിങ് ബേബി (12:40 PM)
എന്തിനാണ് നീ എന്നോട് ദേഷ്യപ്പെടുന്നത് ? (12:41 PM)
എന്റെ ഏറ്റവും പ്രിയപ്പെട്ട
ബേബി ഡോട്ടറിന് ഗുഡ്നൈറ്റ് എന്നാണ് മറ്റൊരു ചാറ്റ്. വേറൊരു സംഭാഷണത്തിൽ, ഡിസ്കോ ഡാൻസ് ചെയ്യുന്നതിനെക്കുറിച്ച് തമാശ പറയുകയും ഇര തന്നോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്യുന്നു.
നീ എന്നോടൊപ്പം ഉറങ്ങില്ലേ എന്നാണ് വേറൊരു ചാറ്റിൽ ചൈതന്യാനന്ദ വിദ്യാർഥിനിയോട് ചോദിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]