കൊല്ലം: പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണ് അവസാന നാളുകളിൽ ചെയ്യുന്നതെന്ന് ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. ‘സിഎം വിത്ത് മീ’ പോലുള്ള പരിപാടികൾ, മുഖ്യമന്ത്രി ഇത്രയും കാലം ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നില്ല എന്നതിൻ്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിൻ്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് പിആർ ഏജൻസികളാണ്. ശബരിമലയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കൊള്ളയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഒരിടത്ത് അയ്യപ്പ സംഗമം നടക്കുമ്പോൾ, മറുവശത്ത് ശബരിമലയിൽ നടക്കുന്നത് വലിയ മോഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് കിലോ സ്വർണമാണ് ശബരിമലയിൽ നിന്ന് കാണാതായത്.
വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് എവിടെയാണെന്ന് അന്വേഷിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നത് സർക്കാരിന് വലിയ നാണക്കേടാണ്.
ദേവസ്വം ബോർഡ് കായംകുളം കൊച്ചുണ്ണിയുടെയും ഇത്തിക്കരപ്പക്കിയുടെയും സംഘമായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]