
പലതരം ബിൽബോർഡുകളും നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, ബിൽബോർഡ് ഒരു അത്ഭുതമായിത്തോന്നണമെങ്കിൽ ഈ പരസ്യം കണ്ടാൽ മതി. കുറച്ചുകാലങ്ങളായി ബംഗളൂരുവിൽ ആളുകളെ ആകർഷിക്കുന്നതിനായി പരസ്യങ്ങളിൽ പല നൂതനമായ മാർഗങ്ങളും പരീക്ഷിക്കുന്നുണ്ട്. എന്നാൽ, ഇത് വേറെ ലെവൽ എന്ന് തന്നെ പറയേണ്ടി വരും. ഒരു 3D പരസ്യബോർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും മോഷൻ സെൻസറുകളും എല്ലാം ഉപയോഗപ്പെടുത്തിയാണ് ഈ ചലിക്കുന്ന ബിൽബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ബംഗളൂരുവിൽ എങ്ങനെയാണ് അത്യാധുനിക പരസ്യരീതികൾ ഉണ്ടാകുന്നത് എന്ന് കാണിക്കുന്നതാണ് ഈ ബിൽബോർഡ് എന്ന് പറയാതെ വയ്യ. ഇതുവഴി പോകുന്നവരെയെല്ലാം ഈ പരസ്യബോർഡ് ആകർഷിച്ചു കൊണ്ടിരിക്കുകയാണ്. പിന്നാലെയാണ് അത് സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുന്നത്.
ഭയാനകം ഈ ദൃശ്യങ്ങൾ; സാഹസികപ്രകടനം അതിരുകടന്നു, മുതലയുടെ വായിൽ കയ്യിട്ട് യുവാവ്, പിന്നെ സംഭവിച്ചത്
റെസ്റ്റോറൻ്റ് ശൃംഖലയായ ബംഗളൂരു തിൻഡീസിന്റെയാണ് ഈ പരസ്യബോർഡ്. ബോർഡിൽ കാണുന്നത് ഒരാൾ ഫിൽട്ടർ കോഫി ഗ്ലാസിലേക്ക് പകരുന്നതാണ്. 3D എഫക്ട് കൊണ്ടുതന്നെ യുവാവിന്റെ രൂപം ബിൽബോർഡിൽ നിന്നും കോഫി പകരുന്നതായിട്ടാണ് കാണുന്നത്. പീക്ക് ബംഗളൂരു മൊമന്റ് എന്ന് പറഞ്ഞുകൊണ്ട് എക്സിൽ (ട്വിറ്ററിൽ) ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. Bengalore Thindies തന്നെ ഇൻസ്റ്റഗ്രാമിലും വീഡിയോ പങ്കുവച്ചിട്ടുണ്ട്.
Peak Bengaluru Moment, Hot Coffee to Sip from Skies☕☕☕
Next Level Of Advertisement In BANGALORE ! pic.twitter.com/yGQDYV0nQJ
— venugopal (@ksvenu247) September 27, 2024
നിരവധിപ്പേരാണ് ഇത് കൊള്ളാമല്ലോ എന്ന് പറഞ്ഞിരിക്കുന്നത്. തികച്ചും ക്രിയേറ്റീവായിട്ടുള്ള പരസ്യം എന്നായിരുന്നു അതിൽ മിക്കവരുടേയും അഭിപ്രായം. എന്നാൽ, അതേസമയത്ത് തന്നെ വിമർശനങ്ങളും പരസ്യത്തിന് നേരെ ഉയരുന്നുണ്ട്. സുരക്ഷയാണ് അവർ ഉയർത്തിക്കാണിക്കുന്ന പ്രശ്നം. ഡ്രൈവർമാരുടെ ശ്രദ്ധ പരസ്യത്തിലേക്ക് തിരിയുകയും അതുവഴി അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട് എന്നുമായിരുന്നു പ്രധാനമായും വിമർശനം ഉയർന്നത്.
വിവാഹമോചനക്കേസിനിടെ ഭാര്യയെ പൊക്കിയെടുത്ത് ചുമലിലേറ്റി കടന്നുകളയാൻ ഭർത്താവ്, കോടതിയിൽ നാടകീയരംഗങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]