
.news-body p a {width: auto;float: none;}
ചെന്നൈ: നടൻ രജനികാന്തിന്റെ ആരോഗ്യസ്ഥിതി വിവരം സൂചിപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ട് അപ്പോളോ ആശുപത്രി അധികൃതർ. ഹൃദയത്തിലെ പ്രധാന രക്തക്കുഴലിലുണ്ടായ നീരാണ് അദ്ദേഹത്തിനുള്ള ആരോഗ്യപ്രശ്നമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ‘രജനീകാന്തിനെ സെപ്തംബർ 30ന് ഗ്രീസ് റോഡിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ഹൃദയത്തിലെ പ്രധാന രക്തക്കുഴലായ ആർട്ടറിയിൽ ഒരു നീർവീക്കമുണ്ടായിരുന്നു. ഇത് ശസ്ത്രക്രിയേതര രീതിയിലൂടെ ചികിത്സിച്ചു. മുതിർന്ന ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. സായി സതീഷ് നീർവീക്കമുള്ളിടത്ത് സ്റ്റെന്റ് സ്ഥാപിച്ചു.’
ചികിത്സ കുഴപ്പങ്ങളൊന്നുമില്ലാതെ നടന്നതായും താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. രണ്ട് ദിവസത്തിനകം അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് വിവരം. സ്ഥിരമായി നടത്താറുള്ള പരിശോധനയ്ക്ക് രജനികാന്ത് ആശുപത്രിയിലേക്ക് പോയതാണെന്നും ഏറെ ജനസമ്മതനായതിനാൽ കൂടുതൽ പരിശോധനകൾക്കായി രാത്രി തന്നെ അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി മാ. സുബ്രഹ്മണ്യൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു 73കാരനായ നടൻ. ഇതിനിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രജനികാന്ത് നായകനായ ‘വേട്ടയ്യൻ’ സിനിമ ഒക്ടോബർ 10 റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രം ടി ജി ജ്ഞാനവേലാണ് സംവിധാനം ചെയ്തിരിക്കുന്നത്.