
അഹമ്മദാബാദ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 23കാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യഭാഗത്ത് നിന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ 26കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായപ്പോള്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം അതിനുള്ള പ്രതിവിധി ഓണ്‍ലൈനില്‍ തിരയുകയായിരുന്നു യുവാവ്. കൃത്യമായി ചികിത്സ കിട്ടാത്തതാണ് മരണത്തിന് കാരണം.
ഹോട്ടല്‍ മുറിക്കുള്ളില്‍ വച്ചാണ് അപകടം സംഭവിച്ചത്. നഴ്സിംഗ് ബിരുദധാരിയായ പെണ്‍കുട്ടി രക്തസ്രാവമുണ്ടായപ്പോള്‍ തുണി ഉപയോഗിച്ച് ഇത് തടയാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് യുവാവ് രക്തസ്രാവം തടയാനുള്ള പ്രതിവിധി ഓണ്‍ലൈനില്‍ തിരയുകയായിരുന്നു. സെപ്റ്റംബര്‍ 23ന് ആണ് സംഭവം ഉണ്ടായത്. യുവതിയുടെ ലൈംഗികാവയവത്തിന് പരിക്കുണ്ടായിരുന്നതായും ഇതാണ് അമിത രക്തസ്രാവത്തിന് കാരണമായതെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
അപകടമുണ്ടായതിന് പിന്നാലെ യുവതി ബോധരഹിതയായി. ഇതോടെയാണ് യുവാവ് ഒരു സുഹൃത്തിനെ വിളിച്ച് വിവരം അറിയിച്ചത്. പിന്നീട് ഇരുവരും ചേര്‍ന്ന് യുവതിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അവര്‍ നിര്‍ദേശിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കളെ യുവാവ് വിവരം അറിയിച്ചു. അവര്‍ എത്തുമ്പോഴേക്കും യുവതിയുടെ മരണം സംഭവിച്ചു. തുടര്‍ന്ന് പൊലീസ് പോസ്റ്റ്മോര്‍ട്ടം നിര്‍ദേശിക്കുകയും യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]