
വന്യജീവികളോട് ഇടപെടുമ്പോൾ സൂക്ഷിക്കണം, അതിനി നമ്മൾ വീട്ടിൽ സ്നേഹത്തോടെ വളർത്തുന്ന ജീവികളാണെങ്കിൽ പോലും. അത് എപ്പോൾ എങ്ങനെ പെരുമാറും എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ഇങ്ങനെയൊക്കെ എല്ലാ കാലത്തും പറയുമെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ, പരിഗണിക്കാതെ പെരുമാറുന്ന അനേകങ്ങളെ നാം കാണാറുണ്ട്.
എന്നാൽ, വന്യജീവികളോട് സൂക്ഷിച്ചിടപെട്ടില്ലെങ്കിൽ പണികിട്ടും എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ജോലി ചെയ്തത് വെറും മൂന്ന് മണിക്കൂർ, നാലുലക്ഷം രൂപ കിട്ടി, യുവതിയുടെ പോസ്റ്റ് കണ്ട് അമ്പരന്ന് നെറ്റിസൺസ്
വീഡിയോ പകർത്തിയിരിക്കുന്നത് പട്ടായയിലുള്ള ദ മില്യൺ ഇയേഴ്സ് സ്റ്റോൺ പാർക്ക് ആൻഡ് ക്രോക്കഡൈൽ ഫാമിൽ നിന്നാണ്. ഇവിടെ സാധാരണയായി നടക്കാറുള്ള പ്രകടനങ്ങളിൽ ഒന്നാണ് അപകടകരമായ രീതിയിലേക്ക് മാറിയത്. ഒരു മുതലയുമായിട്ടുള്ള സാഹസികപ്രകടനമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഒരുപാട് പേർ കാണികളായിട്ടുമുണ്ട്. എന്നാൽ, പ്രകടനത്തിനിടയിൽ മുതലയുടെ വായിൽ കൈ ഇടുന്നതാണ് കാണാൻ സാധിക്കുന്നത്.
View this post on Instagram
എന്നാൽ, ഒരു നിമിഷം പോലും കളയാതെ മുതല തന്റെ വാ അടയ്ക്കുന്നു. അതോടെ യുവാവിന്റെ കൈ മുതലയുടെ വായിലാകുന്നതും കാണാം. ഒരുവിധത്തിലാണ് യുവാവ് തന്റെ കൈ മുതലയുടെ വായിൽ നിന്നും പുറത്തെടുക്കുന്നത്. യുവാവിന്റെ കയ്യിൽ നിന്നും ചോരയൊഴുകുന്നതും കാണാം. യുവാവ് അതോടെ സാഹസിക പ്രകടനം ഒക്കെ അവസാനിപ്പിച്ച് അവിടെ നിന്നും നടന്നു നീങ്ങുന്നതാണ് പിന്നെ കാണുന്നത്.
കണ്ടുപഠിക്കണം; ’ഗുണവാനായ പുരുഷൻ സ്ത്രീ- പുരുഷ സമത്വത്തെ ഭയക്കില്ല’, വനിതാമാര്ച്ചില് ഒരു പുരുഷന്
വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. ഇതുവരെ 42 മില്ല്യണിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു. ‘ബോഡിം ലാംഗ്വേജ് കണ്ടാൽ തിരിച്ചറിയാൻ സാധിക്കാത്ത ജീവികളോട് കളിക്കാൻ നിൽക്കരുത്’ എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്, ആ യുവാവ് പാഠം പഠിച്ചിട്ടുണ്ടാകും എന്നാണ്.
എന്തായാലും, ജോലി ആയിരുന്നാൽ പോലും വന്യജീവികളോട് സൂക്ഷിച്ച് ഇടപെട്ടില്ലെങ്കിൽ പണികിട്ടും എന്ന് തന്നെയാണ് മിക്കവരും സൂചിപ്പിച്ചത്.
വിവാഹമോചനക്കേസിനിടെ ഭാര്യയെ പൊക്കിയെടുത്ത് ചുമലിലേറ്റി കടന്നുകളയാൻ ഭർത്താവ്, കോടതിയിൽ നാടകീയരംഗങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]