
.news-body p a {width: auto;float: none;}
മലപ്പുറം: മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുകയും പാർട്ടിയും ഇടതു മുന്നണിയുമായുള്ള എല്ലാ ബന്ധവും അറുത്തു മുറിക്കുകയും ചെയ്ത പി വി അൻവർ എംഎൽഎയുടെ മുന്നണി പ്രവേശനം തള്ളാതെ മുസ്ളീം ലീഗ്. ഭരണപക്ഷ എംഎൽഎയുടെ തുറന്നുപറച്ചിൽ യുഡിഎഫിൽ സ്വാഭാവികമായും ചർച്ചയാകുമെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചർച്ചകൾക്ക് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
‘പിആർ ഏജൻസിയുമായി മുന്നോട്ട് പോയാൽ ഒരു അൻവർ മാത്രമല്ല കൂടുതൽപേർ എൽഡിഎഫിൽ നിന്ന് പുറത്തുവരും. രാജ്യത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കാൻ പിആർ ഏജൻസി മുഖ്യമന്ത്രിക്കൊപ്പം എങ്ങനെയാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് നാക്കുപിഴ സംഭവിച്ചതാണെങ്കിൽ അംഗീകരിക്കാം. പക്ഷേ പിആർ ഏജൻസി ചെയ്തുവെന്നത് ഗൗരവം കൂട്ടുന്നു. ഈ വിഭജനം വിലപോവില്ലെന്നത് വടകര ലോക്സഭാ ഫലം തെളിയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബിജെപി ഉപയോഗിക്കുന്ന ആധുധമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. പി വി അൻവർ ആരോപിച്ച കാര്യങ്ങൾ ഗൗരവമുള്ളതാണ്. അൻവർ പി ശശിക്കെതിരായി ആരോപിച്ച കാര്യങ്ങളും ഗൗരവമുള്ളതാണ്. ആരോപണങ്ങളിൽ അന്വേഷണം നടത്തുകയാണ് വേണ്ടത്. ആര് ശ്രമിച്ചാലും മലപ്പുറത്തെ കലാപഭൂമിയാക്കാനാവില്ല. നിലമ്പൂരിൽ ലീഗ് തീരുമാനിച്ച പൊതുയോഗം നേതൃത്വം ഇടപെട്ട് മാറ്റി എന്നുള്ളത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്’- പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.