രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച ഒരു കന്നഡ ചിത്രമായിരുന്നു കാന്താര. മികച്ച നടനുള്ള ദേശീയ അവാര്‍ഡും താരം കാന്താരയിലൂടെ നേടിയിരുന്നു. അതിനാല്‍ ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ തുടര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കാന്താര 2ല്‍ ഒരു നിര്‍ണായകമായ കഥാപാത്രമായി മോഹൻലാലും ഉണ്ടാക്കുമെന്നാണ് അനലിസ്റ്റുകളുടെയടക്കം സൂചനകള്‍.
നായകൻ ഋഷഭ് ഷെട്ടിയുടെ അച്ഛൻ കഥാപാത്രമായിട്ടായിരിക്കും മോഹൻലാല്‍ ഉണ്ടാകുക എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി കാന്താരയുടെ തുടര്‍ച്ച ഒരുക്കുന്നത്. ജയറാമും ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ ഭാഗമാകുന്നുണ്ട് എന്ന റിപ്പോര്‍ട്ടും വലിയ ചര്‍ച്ചയായിരുന്നു.
Mohanlal is part of #Kantara2 🔥
Plays Father to Rishab Shetty. pic.twitter.com/gdWbsdSZzy
— Christopher Kanagaraj (@Chrissuccess) September 30, 2024
ബോളിവുഡില്‍ എത്തുമോ എന്ന ചോദ്യങ്ങള്‍ക്ക് സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി നേരത്തെ പറഞ്ഞ മറുപടിയും ചര്‍ച്ചയായിരുന്നു. ഹിന്ദിയില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമുള്ള ചിത്രങ്ങളിലേക്ക് ഓഫര്‍ ലഭിച്ചിരുന്നു. കന്നഡയില്‍ നിന്ന് മാറി നില്ക്കാൻ താൻ ആഗ്രഹിക്കുന്നില്ല. കന്നഡ പ്രേക്ഷകരോട് നന്ദിയുണ്ട്. ഞാൻ കന്നഡയിലാണ് ചിത്രീകരിക്കുന്നത് എങ്കിലും ചിത്രത്തിന്റെ ലിപ് സിങ്ക് എനിക്ക് മറ്റ് ഭാഷകളിലും ചെയ്യാനാകും. എനിക്ക് ഹിന്ദി ശരിക്കും അറിയാം. മുംബൈയില്‍ പ്രൊഡക്ഷൻ ഹൗസില്‍ മുമ്പ് താൻ ജോലി ചെയ്തിരുന്നു എങ്കിലും ബോളിവുഡിലേക്ക് പോകാൻ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല എന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി.
കാന്താര 2022 സെപ്തംബറിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. പതിവുപോലെ സാധാരണ ഒരു കന്നഡ ചിത്രമായിട്ടാണ് കാന്താര എത്തിയതെങ്കിലും പെട്ടെന്ന് രാജ്യമൊട്ടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ മാറുകയായിരുന്നു. മൗത്ത് പബ്ലിസിറ്റിയായിരുന്നു കന്നഡയിലെ ആ ചിത്രത്തിന് ഗുണമായത്. ‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു കാന്താരയും എത്തിയത്. വിജയ് കിരഗന്ദുറായിരുന്നു കാന്താരയുടെ നിര്‍മാണം. അരവിന്ദ് എസ് കശ്യപായിരുന്നു ഛായാഗ്രാഹണം. ബി അജനീഷ് ലോക്നാഥായിരുന്നു സംഗീതം.
Read More: ദ ഗോട്ട് ആകെ നേടിയത്?, ഒടിടി റിലീസും പ്രഖ്യാപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]