
ഒരു എസ്യുവിയോ ക്രോസ്ഓവറോ വാങ്ങാനുള്ള പണം ഇല്ലെങ്കിൽ എന്തുചെയ്യും? നിങ്ങളുടെ നിലവിലെ ഹാച്ച്ബാക്കിന്റെയോ സെഡാന്റെയോ ഗ്രൌണ്ട് ക്ലിയറന്‍സ് വര്‍ദ്ധിപ്പിക്കുന്നതായിരിക്കും ഉചിതം. ഇതാ ഇത്തരം ചെറിയ കാറുകളുടെ ഗ്രൗണ്ട് ക്ലിയറൻസ് കൂട്ടുന്നതിനുള്ള ചെലവു കുറഞ്ഞ ചില വഴികൾ
ഒരു വാഹനത്തിന്റെ ഏറ്റവും താഴ്ന്ന സ്ഥലവും അതിനടിയിലുള്ള ഗ്രൗണ്ടും തമ്മിലുള്ള ദൂരമാണ് ഗ്രൗണ്ട് ക്ലിയറൻസ്. മികച്ച പ്രകടനം ബഹുമുഖത സുരക്ഷ തുടങ്ങിയവ ഗ്രൗണ്ട് ക്ലിയറൻസ് ഉറപ്പാക്കുന്നു
ഇന്ത്യയിലെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ മികച്ച കാർ തിരഞ്ഞെടുക്കുന്നതിൽ ഗ്രൗണ്ട് ക്ലിയറൻസ് ഒരു നിർണായക ഘടകം. ഭൂപ്രകൃതിയും കാലാവസ്ഥയുമെല്ലാം റോഡുകളുടെ ഈ മോശം അവസ്ഥയ്ക്ക് കാരണം
ഇന്ന് രാജ്യത്തെ പല കാർ ഉടമകളും എസ്യുവികളും ക്രോസോവറുകളുമൊക്കെ വാങ്ങുന്നു. വാഹന വിപണിയില്‍ വര്‍ദ്ധിച്ചുവരുന്ന എസ്യുവി പ്രിയവും ഗ്രൗണ്ട് ക്ലിയറൻസും തമ്മില്‍ വലിയ ബന്ധം
നിങ്ങൾക്ക് ഒരു എസ്യുവിയോ ക്രോസ്ഓവറോ വാങ്ങാനുള്ള പണം ഇല്ലെങ്കിൽ എന്തുചെയ്യും? നിലവിലെ ഹാച്ച്ബാക്കിന്റെയോ സെഡാന്റെയോ ഗ്രൌണ്ട് ക്ലിയറന്‍സ് വര്‍ദ്ധിപ്പിക്കുക എന്നതാവും ഉചിതം.
ഇത്തരം ചെറിയ കാറുകളുടെ ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിപ്പിക്കുന്നതിനുള്ള ലളിതവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ ചില വഴികൾ
ഉയരം കൂടിയ ടയറുകളും റിമ്മുകളും സ്ഥാപിക്കുന്നതും ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിപ്പിക്കാൻ സഹായിക്കും. ഒറിജിനൽ റിമ്മുകൾ നിലനിർത്തിക്കൊണ്ട് ഉയരമുള്ള ടയർ വലുപ്പത്തിലേക്ക് മാറാം
വീലുകളോ റിമ്മുകളോ നവീകരിക്കുക എന്നതാണ് മറ്റൊരു മാർഗം. വീൽ സൈസ് നവീകരിക്കുമ്പോൾ ടയറിന്റെ വലുപ്പവും വർദ്ധിക്കും. അതിനാൽ ഗ്രൗണ്ട് ക്ലിയറൻസും കൂടും
ടയർ ഫെൻഡർ ലൈനിംഗ് ഉരയില്ലെന്ന് ഉറപ്പാക്കുക. നല്ല നിലവാരമുള്ള അലോയി ഉറപ്പാക്കുക.
ചെറിയ കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിപ്പിക്കാൻ കഴിയുന്ന ഏറ്റവും ചെലവ് കുറഞ്ഞ മാർഗം. ഗ്രൗണ്ട് ക്ലിയറൻസ് ഏകദേശം 10 എംഎം മുതല്‍ 15 എംഎം വരെ കൂട്ടാം.
കോയിൽ സസ്പെൻഷൻ സജ്ജീകരണമുള്ള കാറുകളിൽ കോയിൽ അസിസ്റ്റഡ് സജ്ജീകരിക്കാം. കോയിൽ സ്പ്രിംഗ് അസിസ്റ്റഡ് സ്ഥാപിക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്ത സ്ഥാനങ്ങളുണ്ട്.
സ്റ്റിഫർ സസ്പെൻഷനിലേക്ക് അപ്ഗ്രേഡുചെയ്താൽ മുകളിലേക്കും താഴേക്കുമുള്ള ചലനം കുറയും. പക്ഷേ ചെലവ് കൂടും
നിങ്ങൾ ഒരു പുതിയ കാറിൽ സസ്പെൻഷൻ മാറ്റിയാൽ മിക്കവാറും കാറിന്റെ കമ്പനി വാറന്റി അസാധുവാകുമെന്ന കാര്യം ഉറപ്പാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]