
.news-body p a {width: auto;float: none;}
മുംബയ്: ബോളിവുഡ് നടൻ ഗോവിന്ദയെ കാലിന് വെടിയേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് താരത്തിന്റെ ലൈസൻസുള്ള റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റത്. ആരോഗ്യനില തൃപ്തികരമാണെന്ന് മുംബയ് പൊലീസ് അറിയിച്ചു. ശിവസേന നേതാവ് കൂടിയായ ഗോവിന്ദ കൊൽക്കത്തയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവമെന്ന് അദ്ദേഹത്തിന്റെ മാനേജർ ശശി സിൻഹ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഗോവിന്ദ തന്റെ ലൈസൻസുള്ള റിവോൾവർ കയ്യിലെടുത്തതിന് പിന്നാലെ അബദ്ധത്തിൽ ഉപയോഗിക്കുകയായിരുന്നു. വെടിയുണ്ട കാലിലേക്ക് തുളച്ചുകയറി. കാലിൽ കയറിയ വെടിയുണ്ട എടുത്തുമാറ്റിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. ഇപ്പോൾ ആശുപത്രിയിൽ തന്നെ കഴിയുകയാണ് അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]