വാഷിംഗ്ടൺ: ഇന്ത്യൻ വംശജ സുനിത വില്യംസിനെയും ബച്ച് വിൽമോറിനെയും ഭൂമിയിൽ തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സ് ക്രൂ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി. സ്പേസ് എക്സ് ക്രൂ – 9 മിഷന്റെ ഭാഗമായി ശനിയാഴ്ച ഫ്ലോറിഡയിലെ കേപ് കനാവെറലിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്.
ഇന്നലെ പുലർച്ചെ 3ന് നിലയവുമായി വിജയകരമായി ബന്ധിപ്പിച്ചു (ഡോക്കിംഗ്). നാസ സഞ്ചാരി നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനോവ് എന്നിവരുമായാണ് പേടകം നിലയത്തിലെത്തിയത്. സാധാരണ നാല് പേരാണ് പേടകത്തിൽ എത്തുക.
എന്നാൽ സുനിതയെയും വിൽമോറിനെയും തിരിച്ചെത്തിക്കേണ്ടതിനാൽ രണ്ട് സീറ്റ് ഒഴിച്ചിട്ടു. മിഷന്റെ ദൗത്യം പൂർത്തിയാക്കി ഫെബ്രുവരിയിൽ നാല് പേരും ഭൂമിയിൽ തിരിച്ചെത്തും. 8 ദിവസത്തെ ദൗത്യത്തിനായി ജൂണിലാണ് ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ സുനിതയും വിൽമോറും നിലയത്തിൽ എത്തിയത്. എന്നാൽ, പേടകത്തിലെ ഹീലിയം ചോർച്ച മൂലം ഇരുവരും നിലയത്തിൽ കുടുങ്ങി. സ്റ്റാർലൈനർ സെപ്തംബറിൽ ആളില്ലാതെ ഭൂമിയിൽ തിരിച്ചെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]