കൊച്ചി: മുൻ ജീവനക്കാരിയുടെ മകളുടെ പരാതിയിലുള്ള രണ്ടാമത്തെ പോക്സോ കേസിൽ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൺ മാവുങ്കലിനെ പെരുമ്പാവൂർ അതിവേഗ കോടതി വെറുതേ വിട്ടു. ഒന്നാം പ്രതിയും മോൻസണിന്റെ മാനേജരും മേക്കപ്പ്മാനുമായിരുന്ന ജോഷിയെ 10 വർഷം കഠിനതടവിന് ശിക്ഷിച്ചു. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചതടക്കമുള്ള കുറ്റമാണ് ഈ കേസിൽ മോൻസണിന്റെ പേരിൽ ചുമത്തിയിരുന്നത്. ഇതേ അതിജീവിത നൽകിയ മറ്റൊരു പീഡനപരാതിയിൽ മോൻസണിനെ കഴിഞ്ഞവർഷം എറണാകുളം പോക്സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
രണ്ടു സംഭവങ്ങളും 2019 ജൂലായിലായിരുന്നു. ഉപരിപഠനവും കോസ്മെറ്റോളജി പരിശീലനവും വാഗ്ദാനം ചെയ്താണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇന്നലെ വിധി പറഞ്ഞ കേസിൽ ജോഷിക്ക് പല വകുപ്പുകളിലായി പതിമൂന്നര വർഷം തടവു വിധിച്ചിട്ടുണ്ട്. ശിക്ഷ 10 വർഷം ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]