
ചെന്നൈ: തമിഴ്നാട്ടിൽ ലൈംഗികാതിക്രമ കേസിൽ യുവ അധ്യാപിക അറസ്റ്റിലായി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് യുവ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതി റിമാൻഡും ചെയ്തിട്ടുണ്ട്. പ്രമുഖ സ്വകാര്യ സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ സാമൂഹ്യപാഠം അധ്യാപികയായ 32 കാരിയാണ് കേസിലെ പ്രതി. ശനിയാഴ്ച രാത്രി 9 -ാം ക്ലാസ് വിദ്യാർഥിനിടെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി അമ്മയെ വിവരം അറിയിക്കുകയായിരുന്നു. മുമ്പും അധ്യാപികയിൽ നിന്ന് സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു. അമ്മയുടെ പരാതിയിൽ കേസെടുത്ത അണ്ണൂർ പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോയമ്പത്തൂർ ഉദയംപാളയം സ്വദേശിയായ ഇവർ അവിവാഹിതയാണ്. ആറ് മാസം മുമ്പാണ് സ്കൂളിലെത്തിയത്. അധ്യാപിക അറസ്റ്റിലായതോടെ സ്കൂളിലെ മറ്റ് കുട്ടികളെയും കൗൺസലിംഗ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
1968 ൽ കാണാതായ മലയാളി സൈനികൻ, 56 വർഷത്തിന് ശേഷം മൃതശരീരം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം, ബന്ധുക്കളെ അറിയിച്ചു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]