തിരുവനന്തപുരം – ലഗേജില്‍ കൂടുതലായി എന്താണ് ഉള്ളതെന്ന ചോദ്യത്തിന് ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരന് പുലിവാല് പിടിച്ചു. ഇയാള്‍ പോലീസിന്റെ പിടിയിലായെന്ന് മാത്രമല്ല ദുബായിലേക്കുള്ള യാത്രയും മുടങ്ങി. തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാരനാണ് മുന്‍ കോപം മൂലം വെട്ടിലായത്. ചെക് ഇന്‍ കണ്ടൗറില്‍ ലഗേജുമായി പരിശോധനയ്ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും ഉണ്ടോയെന്ന് ജീവനക്കാരന് ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരന് ബാഗില്‍ ബോംബുണ്ടെന്ന് രോഷത്തോടെ മറുപടി നല്‍കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരന് വിമാന കമ്പനിയെ വിവരം അറിയിച്ചു. വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞു നിറുത്തി. പിന്നാലെ ബോംബ് സ്വാക്ഡെത്തി എല്ലാ ബാഗുകളും പരിശോധിച്ച് ബോംബില്ലെന്ന് ഉറപ്പുവരുത്തി. യാത്രക്കാരനെ വലിയ തുറ പൊലീസിന് കൈമാറുകയും ചെയ്തു. ജീവനക്കാരന്റെ ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് പെട്ടെന്നുണ്ടായ രോഷത്തില്‍ ബോംബുണ്ടെന്ന് പറഞ്ഞതെന്നാണ് യാത്രക്കാരവന് നല്കിയ മൊഴി. ഇയാള്‍ക്കെതിരെ കേസെടുത്തില്ലെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]