കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് ഒരു മരണം. 48കാരിയായി സ്ത്രീയാണ് മരിച്ചത്. മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. നാഗഭൂഷണയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത കുമാരസ്വാമി ട്രാഫിക് പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുമുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
നാഗഭൂഷണ ഉത്തരഹള്ളിയില്‍ നിന്ന് വരവേയാണ് അപകടം സംഭവിച്ചത്. വസന്ത പുരയില്‍ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികള്‍ക്ക് മേല്‍ നാഗഭൂഷണന്റെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍പെട്ട ദമ്പതിമാരെ നടൻ നാഗഭൂഷണാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന പുരുഷന് കാലിലും തലയ്ക്കും വയറിനും പരുക്കുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമിതവേഗത്തിലായിരുന്നു നാഗഭൂഷണ് വാഹനം ഓടിച്ചതെന്നും ആരോപണങ്ങള്‍ ഉണ്ട്. നടൻ നാഗഭൂഷണന്റെ അശ്രദ്ധയാണ് വലിയ അപകടത്തിന് കാരണമായതെന്ന് പൊലീസും ചൂണ്ടിക്കാട്ടുന്നു. അന്വേഷണം നടക്കുകയാണ് എന്നും പൊലീസ് അറിയിച്ചതായി ദേീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്തംബര്‍ 30 വൈകുന്നേരമാണ് അപകടമുണ്ടായത്.
ടഗരു പല്യ എന്ന ഒരു സിനിമയാണ് നാഗഭൂഷന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഉമേഷ് കുറുപ്പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാഗഭൂഷണ നായകനാകുന്ന ടഗരു പല്യ. നാഗഭൂഷനു പുറമേ ശരത് ലോഹിതാക്ഷ്വയുമുള്ള ചിത്രത്തില്‍ രംഗായന രഘു, അമൃത പ്രേം, രവി രംഗവല്ലി, താര എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എസ് കെ റാവുവാണ് ഛായാഗ്രാഹണം. മാധുരി ശേഷാദ്രിയുടെയും വൈഭവ് വാസുകിയുടെയും സംഗീതത്തില്‍ ഗാനരചന നിര്‍വിക്കുന്നത് ധനഞ്ജയയാണ്. നിര്‍മാണം ധനഞ്ജയയാണ്. കളറിസ്റ്റ് മധേശ്വരൻ എസാണ്. ദയാനന്ദ ഭദ്രാവതി കോസ്റ്റ്യൂം ഡിസൈനറായ ചിത്രത്തിന്റെ മേക്കപ്പ് ആനന്ദ്, വിഎഫ്എക്സ് അഖില്‍, ഡിഐ ഐജീൻ എന്നിവരുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Oct 1, 2023, 2:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]