ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം – കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കിന് കേരള ബാങ്കില്‍ നിന്ന് ഫണ്ട് കണ്ടെത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് തടയിട്ട് നബാര്‍ഡ്. ഇങ്ങനെ പണം നല്‍കുന്നത് സഹകരണ ബാങ്കുകള്‍ കൂട്ടത്തോടെ പൊളിയുന്നതിന് ഇടവരുത്തുമെന്നും അതിനാല്‍ പണം നല്കാന് പാടില്ലെന്നും അറിച്ചുകൊണ്ടുള്ള നബാര്‍ഡിന്റെ കത്ത് കേരള ബാങ്കിന് ലഭിച്ചു. കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരളബാങ്കില്‍നിന്ന് പണം നല്കാന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണംനല്‍കുന്നത് റിസര്‍വ് ബാങ്കിന്റെ വായ്പാ മാര്‍ഗരേഖയ്ക്ക് എതിരാണെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നുമാണ് കത്തിലുണ്ടായിരുന്നു. ഇന്നലെ കത്തിന്റെ പകര്‍പ്പുമായി കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം.കെ. കണ്ണനും സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടിരുന്നു. നബാര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കരുവന്നൂര്‍ ബാങ്കിന് പണം അനുവദിക്കാന്‍ കഴിയില്ലെന്ന് അവര്‍ എം വി ഗോവിന്ദനെ അറിയിച്ചു.