പഴനി : പഴനിയിൽ ഇന്നു മുതൽ മൊബൈൽ ഫോൺ നിരോധന നിയമം പ്രാബല്യത്തിൽ വന്നു. പഴനി ക്ഷേത്രത്തിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരുന്നത് കർശനമായി നിരോധിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിരോധനം സംബന്ധിച്ച് കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് ക്ഷേത്ര ഭരണസമിതിയുടെ പേരിൽ ഒക്ടോബർ ഒന്ന് മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിനുള്ള നിരോധനം നിലവിൽ വന്നത്.
ക്ഷേത്രത്തിലെ മല കയറുന്നതിന് മുന്നോടിയായി ഭക്തർക്ക് അവരുടെ സെൽ ഫോണുകളും ക്യാമറ ഉപകരണങ്ങളും പാദവിനായഗർ ക്ഷേത്രം, ഇലക്ട്രിക് ട്രാക്ഷൻ റെയിൽവേ സ്റ്റേഷൻ, റോപ്പക്കാർ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച സുരക്ഷാ മുറിയിൽ 5 രൂപ ഫീസ് അടച്ച് സൂക്ഷിക്കാൻ ക്ഷേത്ര ഭരണസമിതി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർക്കു ബുദ്ധിമുട്ട് ഇല്ലാതെ കാര്യങ്ങൾ നിർവഹിക്കാൻ ക്ഷേത്ര ഭരണസമിതിയുടെ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]